ആരാധകരെ ആവേശത്തിലാഴ്ത്തി മിഷൻ ഇംപോസിബിൾ ട്രെയിലർ

imposible
imposible

ചലച്ചിത്ര പരമ്പരയിലൂടെ ലോകമെമ്പാടും ആരാധകരെ സൃഷ്ടിച്ച നടനാണ് ടോം ക്രൂസ്. ഇപ്പോഴിതാ, ഈ സീരീസിലെ എട്ടാമത്തെ ചിത്രമായ 'മിഷൻ ഇംപോസിബിൾ: ഫൈനൽ റെക്കണിങ്' എന്ന ചിത്രത്തിന്റെ പുതിയ ട്രെയിലർ പുറത്തുന്നിരിക്കുകയാണ്. ആക്ഷൻ രം​ഗങ്ങളാൽ സമ്പന്നമായ ട്രെയിലർ ആറ് ലക്ഷത്തിലധികം പേരാണ് ഇതിനോടകം കണ്ട് കഴിഞ്ഞത്.

1996-ലാണ് മിഷൻ ഇംപോസിബിളിന്റെ ആദ്യഭാ​ഗം പുറത്തുവന്നത്. പിന്നീട് ഇങ്ങോട്ട് പുറത്തിറങ്ങിയ ഏഴ് ഭാ​ഗങ്ങളും വൻ ആവേശത്തോടെയാണ് ആരാധകർ സ്വീകരിച്ചിട്ടുള്ളത്. ഈ ചിത്രവും സമാനമായ രീതിയിൽ ലോകമെമ്പാടുമുള്ള ആരാധകർ ഏറ്റെടുക്കുമെന്ന പ്രതീക്ഷയിലാണ് ചിത്രത്തിന്റെ അണിയറ പ്രവർത്തകർ. മേയ് 23-നാണ് ചിത്രത്തിന്റെ റിലീസ്.

ഏതൻ ഹണ്ട് എന്നാണ് ചിത്രത്തിൽ ടോം ക്രൂസ് അവതരിപ്പിക്കുന്ന കഥാപാത്രത്തിന്റെ പേര്. ഹായ്ലി ആറ്റ്വെൽ, വിങ് റെയ്മ്സ്, സൈമൺ പെ​ഗ്​, വനേസ കിർബി, നിക്ക് ഓഫർമാൻ, ​ഗ്രെ​ഗ് ടാർസൻ ഡേവിസ് തുടങ്ങിയവരാണ് മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

Tags