ഒരു 98 ശതമാനത്തോളം റിക്കവറായി, ഒരു രണ്ടു ശതമാനം കൂടിയുണ്ട് അത് എല്ലാ ദിവസവും ഫിസിയോ തെറാപ്പി ചെയ്ത് മാറുമെന്ന് മിഥുന്‍ രമേശ്
Thu, 16 Mar 2023

തിരുവനന്തപുരം അനന്തപുരം ആശുപത്രിയില്‍ ചികിത്സ തേടിയിരിക്കുന്ന വിവരം മിഥുന്‍ രമേശ് തന്നെയാണ് സോഷ്യല്‍ മീഡിയയിലൂടെ അറിയിച്ചിരുന്നത്. ഇപ്പോള്‍ വീണ്ടും തന്‍റെ അസുഖത്തിന്‍റെ അവസ്ഥ വിവരിച്ച് താരം സോഷ്യല്‍ മീഡിയയില്‍ എത്തിയിരിക്കുകയാണ്.
ബെല്‍സ് പാള്‍സി രോഗത്തിന് ചികിത്സ തേടുകയാണെന്ന് നടനും അവതാരകനുമായ മിഥുന്‍ രമേശ് അടുത്തിടെയാണ് വെളിപ്പെടുത്തിയത്. മുഖം ഒരു വശത്തേക്ക് താല്‍ക്കാലികമായി കോടുന്ന അസുഖമാണിത്.
തിരുവനന്തപുരം അനന്തപുരം ആശുപത്രിയില്‍ ചികിത്സ തേടിയിരിക്കുന്ന വിവരം മിഥുന്‍ രമേശ് തന്നെയാണ് സോഷ്യല്‍ മീഡിയയിലൂടെ അറിയിച്ചിരുന്നത്. ഇപ്പോള്‍ വീണ്ടും തന്‍റെ അസുഖത്തിന്‍റെ അവസ്ഥ വിവരിച്ച് താരം സോഷ്യല്‍ മീഡിയയില്‍ എത്തിയിരിക്കുകയാണ്.
ഒരു 98 ശതമാനത്തോളം നമ്മൾ റിക്കവറായി എന്ന് പറയാം. ഒരു രണ്ടു ശതമാനം കൂടിയുണ്ട്. അത് എല്ലാ ദിവസവും ഫിസിയോ തെറാപ്പി ചെയ്ത് മാറും. അതൊക്കെ ആയിട്ട് മുന്നോട്ട് പോവുകയാണ്. അതിൽ വന്നോളും. ബാക്കി ഒക്കെ ഒരുവിധം നോർമലായി. സൈഡ് ഒക്കെ ശരിയായി. ഇനി ഒരു രണ്ടു ശതമാനം കൂടിയുണ്ട്. എന്നാണ് മിഥുൻ പറഞ്ഞത്.