സൗദി ബോക്സോഫീസിൽ സർവകാല റെക്കോർഡിട്ട് വിജയത്തിലേക്ക് കുതിച്ച് മൈക്കിൾ ജാക്സന്റെ ബയോപിക് ‘മൈക്കിൾ’
റിയാദ്: പോപ് സംഗീത ലോകത്തെ ഇതിഹാസം മൈക്കിൾ ജാക്സെൻറ ജീവിതം ദൃശ്യാവിഷ്കാരമാക്കിയ ഹോളിവുഡ് ചിത്രം ‘മൈക്കിൾ’ സൗദി അറേബ്യയിൽ സർവകാല റെക്കോർഡുകളോടെ വൻ വിജയത്തിലേക്ക് കുതിക്കുന്നു. റിലീസ് ചെയ്ത് ആറാമത്തെ ആഴ്ചയിലെത്തുമ്പോൾ സൗദി ബോക്സോഫീസിൽ സമാനതകളില്ലാത്ത വലിയൊരു തരംഗമാണ് ചിത്രം സൃഷ്ടിച്ചിരിക്കുന്നത്.
ഈ ജൂൺ ഒന്ന് വരെയുള്ള ഔദ്യോഗിക കണക്കുകൾ പ്രകാരം, ചിത്രം സൗദിയിൽ നിന്ന് മാത്രം ആകെ 9.52 മില്യൺ യു.എസ് ഡോളർ കളക്ഷൻ നേടിയിട്ടുണ്ട്. ഇത് ഏകദേശം 35.7 മില്യൺ സൗദി റിയാലാണ് (ഇന്ത്യൻ രൂപയിൽ ഏകദേശം 79 കോടിയിലധികം വരും). മിഡിൽ ഈസ്റ്റിൽ ചിത്രത്തിന് ഏറ്റവും കൂടുതൽ കളക്ഷൻ ലഭിച്ച പ്രധാന മാർക്കറ്റുകളിലൊന്നായി സൗദി അറേബ്യ മാറിക്കഴിഞ്ഞു.
അേൻറായിൻ ഫുക്വ സംവിധാനം ചെയ്ത്, മൈക്കിൾ ജാക്സെൻറ അനന്തരവൻ ജാഫർ ജാക്സൺ കേന്ദ്രകഥാപാത്രത്തെ അവതരിപ്പിച്ച ചിത്രം ഏപ്രിൽ 24-നാണ് സൗദിയിലെ തിയേറ്ററുകളിൽ എത്തിയത്. റിലീസ് ചെയ്ത ആദ്യ വാരാന്ത്യത്തിൽ തന്നെ 2.38 മില്യൺ ഡോളർ നേടിയ ചിത്രം, ഏപ്രിൽ 23 മുതൽ മെയ് 24 വരെയുള്ള തുടർച്ചയായ അഞ്ച് ആഴ്ചകളിൽ സൗദി ബോക്സോഫീസിൽ ഒന്നാം സ്ഥാനം നിലനിർത്തി ഒരപൂർവ നേട്ടം സ്വന്തമാക്കി.
രണ്ട് ലക്ഷത്തിലധികം പ്രേക്ഷകരാണ് ഇതിനകം സൗദിയിൽ തിയേറ്ററുകളിൽ ചിത്രം കണ്ടത്. രണ്ടാം വാരത്തിൽ മാത്രം 1.42 ലക്ഷം ടിക്കറ്റുകൾ വിറ്റഴിഞ്ഞു. 8.61 മില്യൺ റിയാൽ നേടിയതോടെ ചിത്രത്തിെൻറ വരുമാനം കുതിച്ചുയർന്നു. ഒരു ഘട്ടത്തിൽ ‘മൈക്കിൾ’, ‘ദ ഡെവിൾ വിയേഴ്സ് പ്രാഡ 2’ എന്നീ ചിത്രങ്ങൾ ചേർന്ന് സൗദി ബോക്സോഫീസിെൻറ 58 ശതമാനവും കൈക്കലാക്കിയിരുന്നു. അക്കാലയളവിലെ ആകെ കളക്ഷനായ 26 മില്യൺ റിയാലിൽ 15 മില്യൺ റിയാലിലധികവും ഈ രണ്ട് ചിത്രങ്ങളിൽ നിന്ന് മാത്രമായിരുന്നു എന്നത് ചിത്രത്തിെൻറ ജനപ്രീതി വ്യക്തമാക്കുന്നു.
.jpg)

