‘മെറിബോയ്സ്’ ഡിസംബറിൽ എത്തും
മലയാള സിനിമയിൽ പുതുമുഖ പ്രതിഭകൾക്ക് അവസരമൊരുക്കിക്കൊണ്ട് മാജിക് ഫ്രെയിംസിന്റെ ബാനറിൽ ലിസ്റ്റിൻ സ്റ്റീഫൻ നിർമിക്കുന്ന പുതിയ ചിത്രം ‘മെറിബോയ്സ്’ ഡിസംബറിൽ തിയേറ്ററുകളിലെത്തും. റിലീസിന് മുന്നോടിയായി ചിത്രത്തിലെ ആദ്യ ഗാനം അണിയറപ്രവർത്തകർ പുറത്തുവിട്ടു. സുഹൈൽ കോയയുടെ വരികൾക്ക് പ്രമുഖ സംഗീത സംവിധായകൻ സാം സി.എസ്. ഈണം നൽകി, മാളവിക സുന്ദർ ആലപിച്ച ‘മെറി ജാനി’ എന്ന് തുടങ്ങുന്ന ഗാനമാണ് പുറത്തിറങ്ങിയത്. സൗഹൃദത്തിന്റെയും പ്രണയത്തിന്റെയും ആഘോഷ നിമിഷങ്ങളിലൂടെ കടന്നുപോകുന്ന ഗാനം ഇതിനോടകം തന്നെ സമൂഹമാധ്യമങ്ങളിലും സംഗീത പ്രേമികൾക്കിടയിലും വലിയ സ്വീകാര്യത നേടിക്കഴിഞ്ഞു.
നവാഗതനായ മഹേഷ് മാനസ് കഥയെഴുതി സംവിധാനം ചെയ്യുന്ന ചിത്രമാണ് ‘മെറിബോയ്സ്’. മുൻനിര താരങ്ങളെ അണിനിരത്തി വമ്പൻ ചിത്രങ്ങൾ ഒരുക്കുന്ന പതിവിൽ നിന്നും മാറി, പുതുമുഖങ്ങൾക്ക് പ്രാധാന്യം നൽകിക്കൊണ്ടാണ് മാജിക് ഫ്രെയിംസ് തങ്ങളുടെ 38-ാമത്തെ നിർമാണ സംരംഭം അവതരിപ്പിക്കുന്നത്. പുതിയ കാലഘട്ടത്തിലെ യുവതലമുറയുടെ സൗഹൃദങ്ങളുടെയും വ്യക്തിബന്ധങ്ങളുടെയും കഥ പറയുന്ന ഒരു സമ്പൂർണ്ണ ക്യാമ്പസ് ചിത്രമായിരിക്കും ഇതെന്നാണ് അണിയറപ്രവർത്തകർ നൽകുന്ന സൂചന.
കുഞ്ചാക്കോ ബോബൻ നായകനായ ‘ഓഫീസർ ഓൺ ഡ്യൂട്ടി’ക്ക് ശേഷം ഐശ്വര്യ നായികയായി എത്തുന്ന മലയാള ചിത്രം കൂടിയാണിത്. ടൊറന്റോ ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവലിൽ പ്രേക്ഷക പ്രശംസ നേടിയ ‘ഹാഫ്’ എന്ന ചിത്രത്തിലെ പ്രകടനത്തിൽ നിന്നും തികച്ചും വ്യത്യസ്തമായൊരു കഥാപാത്രമായാണ് ഐശ്വര്യ മെറിബോയ്സിൽ എത്തുന്നത്. ‘ബെത്ലഹേം കുടുംബ യൂണിറ്റ്’ എന്ന ഹിറ്റ് ചിത്രത്തിന് ശേഷം പാർവതി അയ്യപ്പദാസും ചിത്രത്തിൽ ഒരു പ്രധാന വേഷം കൈകാര്യം ചെയ്യുന്നു. കീർത്തന പി.എസ്, ശ്വേതാ വാര്യർ, ആതിര രാജീവ് എന്നീ പുതുമുഖ താരങ്ങളും ചിത്രത്തിൽ ശ്രദ്ധേയമായ വേഷങ്ങളിലുണ്ട്.
വിശാഖ് നായർ, റോഷൻ അബ്ദുൽ റഹൂഫ്, സാഫ്ബോയ്, ഷോൺ ജോയ്, ബിന്ദു പണിക്കർ, മൂർ, അഖിൽ കലവൂർ, ശ്രീജിത്ത് രവി, ജെയിംസ് ഏലിയ, ആൻ ജമീല സലിം, അശ്വത്ത്, ഫ്രാങ്കോ ഫ്രാൻസിസ് തുടങ്ങിയവരും ചിത്രത്തിൽ അണിനിരക്കുന്നു. ശ്രീപ്രസാദ് ചന്ദ്രനാണ് ചിത്രത്തിന്റെ തിരക്കഥയും സംഭാഷണവും ഒരുക്കിയിരിക്കുന്നത്. ജസ്റ്റിൻ സ്റ്റീഫനാണ് സഹനിർമാതാവ്.
സാം സി.എസിനൊപ്പം ഡോൺ വിൻസെന്റും ചിത്രത്തിനായി സംഗീതമൊരുക്കുന്നു. പശ്ചാത്തല സംഗീതം നിർവഹിച്ചിരിക്കുന്നതും ഡോൺ വിൻസെന്റാണ്. ഫയിസ് സിദ്ദിഖ് ഛായാഗ്രഹണവും ആകാശ് ജോസഫ് വർഗീസ് എഡിറ്റിംഗും നിർവഹിക്കുന്നു. സൗണ്ട് ഡിസൈൻ: സച്ചിൻ, ഫൈനൽ മിക്സ്: ഫൈസൽ ബക്കർ, കലാസംവിധാനം: രാഖിൽ, വസ്ത്രാലങ്കാരം: മെൽവി ജെ, മേക്കപ്പ്: റോണക്സ് സേവ്യർ. സന്തോഷ് കൃഷ്ണൻ, നവീൻ പി. തോമസ് എന്നിവരാണ് എക്സിക്യൂട്ടീവ് പ്രൊഡ്യൂസേഴ്സ്. അഖിൽ യശോധരൻ (ലൈൻ പ്രൊഡ്യൂസർ), ബബിൻ ബാബു (അഡ്മിനിസ്ട്രേഷൻ ആൻഡ് ഡിസ്ട്രിബ്യൂഷൻ ഹെഡ്), ഗിരീഷ് കൊടുങ്ങല്ലൂർ (പ്രൊഡക്ഷൻ കൺട്രോളർ), ബിച്ചു (ചീഫ് അസോസിയേറ്റ് ഡയറക്ടർ), രാജേഷ് നാരായണൻ (കാസ്റ്റിങ് ഡയറക്ടർ), മഞ്ജു ഗോപിനാഥ് (പി.ആർ.ഒ), ബിജിത്ത് ധർമടം (സ്റ്റിൽസ്), സൗത്ത് ഫ്രെയിംസ് എന്റർടൈൻമെന്റ് (മാർക്കറ്റിങ്), ബ്രിങ് ഫോർത്ത് (അഡ്വർടൈസിങ്), യെല്ലോ ടൂത്ത്സ് (ഡിസൈൻസ്), വിനയ തേജസ്വി (ടൈറ്റിൽ ഡിസൈൻ) എന്നിവരാണ് മറ്റ് അണിയറപ്രവർത്തകർ. മാജിക് ഫ്രെയിംസ് റിലീസ് ചിത്രം തിയേറ്ററുകളിൽ എത്തിക്കും.
.jpg)

