‘മേനേ പ്യാർ കിയ’ നാളെ തിയേറ്ററുകളിലെത്തും

'Mene Pyar Kiya' to hit theaters this Onam
'Mene Pyar Kiya' to hit theaters this Onam

‘മേനേ പ്യാർ കിയ’ എന്ന ചിത്രത്തിന്റെ അഡ്വാൻസ് ടിക്കറ്റ് ബുക്കിംഗ് ആരംഭിച്ചു. ചിത്രം ഓഗസ്റ്റ് 29 നു ഓണം റിലീസായി ചിത്രം തിയേറ്ററുകളിലെത്തും. ടിക്കറ്റ് ന്യൂ, ബുക്ക് മൈ ഷോ, പേ ടിഎം, ഡിസ്ട്രിക്റ്റ് എന്നീ ഓൺലൈൻ ടിക്കറ്റ് ബുക്കിംഗ് ആപ്പുകൾ വഴി ചിത്രത്തിന്റെ ടിക്കറ്റുകൾ അഡ്വാൻസ് ആയി ബുക്ക് ചെയ്യാം.

tRootC1469263">

ആക്ഷൻ, കോമഡി, പ്രണയം, ഡ്രാമ, ത്രില്ലർ ഘടകങ്ങൾ എന്നിവ കൃത്യമായി കോർത്തിണക്കിയാണ് ചിത്രം ഒരുക്കിയിരിക്കുന്നത്. റൊമാന്റിക് ട്രാക്കിലൂടെ ആരംഭിച്ചു ത്രില്ലർ പശ്ചാത്തലത്തിലേക്കെത്തുന്ന ചിത്രമാണിതെന്നാണ് ടീസർ നൽകുന്ന സൂചന.

ഹൃദു ഹാറൂൺ, പ്രീതി മുകുന്ദൻ, അസ്‌കർ അലി, മിദൂട്ടി, അർജ്യോ, എന്നിവരാണ് ചിത്രത്തിലെ പ്രധാന താരങ്ങൾ. ‘മന്ദാകിനി’ എന്ന സൂപ്പർ ഹിറ്റ് ചിത്രത്തിന് ശേഷം സ്‌പൈർ പ്രൊഡക്ഷൻസ് നിർമ്മിക്കുന്ന ഈ ചിത്രം ഒരു റൊമാന്റിക് കോമഡി ത്രില്ലറായാണ് ഒരുക്കിയിരിക്കുന്നത്.

Tags