ഉടുമ്പൻചോല വിഷനിലെ "മെമ്മറി ബ്ലൂസ്" എത്തി

"Memory Blues" from Udumbanchola Vision has arrived
"Memory Blues" from Udumbanchola Vision has arrived

മാത്യു തോമസ്, ശ്രീനാഥ് ഭാസി എന്നിവർ പ്രധാന വേഷങ്ങളിലെത്തുന്ന 'ഉടുമ്പൻചോല വിഷൻ' സിനിമയിലെ മെമ്മറി ബ്ലൂസ് ഗാനം റിലീസായി. വിനായക് ശശികുമാറിന്റെ വരികൾക്ക് ഗോപി സുന്ദറാണ് സംഗീത സംവിധാനം നിർവഹിച്ചിരിക്കുന്നത്. ഗാനം ആലപിച്ചിരിക്കുന്നത് സൂരജ് സന്തോഷാണ്. അൻവർ റഷീദിന്റ സഹ സംവിധായകനായിരുന്ന സലാം ബുഖാരിയുടെ ആദ്യ സ്വതന്ത്രസംവിധാന സംരംഭമാണ് ഉടുമ്പൻചോല വിഷൻ.

tRootC1469263">

ചിത്രത്തിന്റെ ഓരോ അപ്‌ഡേറ്റും ഉടുമ്പൻചോല വിഷൻ ഒരു കംപ്ലീറ്റ് ഫാമിലി എന്റെർറ്റൈനെർ എന്ന സൂചനയാണ് നൽകുന്നത്. എആൻഡ്ആർ മീഡിയ ലാബ്സിന്റേയും യുബി പ്രൊഡക്ഷൻസിന്റേയും ബാനറുകളിൽ അഷർ അമീർ, റിയാസ് കെ.മുഹമ്മദ് എന്നിവർ ചേർന്നാണ് 'ഉടുമ്പൻചോല വിഷൻ' നിർമിക്കുന്നത്. മാത്യുവിനേയും ശ്രീനാഥ് ഭാസിയേയും കൂടാതെ ഹോളിവുഡ്, ബോളിവുഡ് സിനിമാലോകത്തെ ശ്രദ്ധേയനായ താരം മിലിന്ദ് സോമൻ മലയാളത്തിൽ ആദ്യമായി അഭിനയിക്കുന്ന ചിത്രമാണിത്.

ദിലീഷ് പോത്തൻ, സിദ്ദീഖ്, അശോകൻ, ബാബുരാജ്, സുദേവ് നായർ, ജിനു ജോസഫ്, അഭിറാം രാധാകൃഷ്ണൻ, ശങ്കർ ഇന്ദുചൂഡൻ, ഷഹീൻ സിദ്ദീഖ്, ഭഗത് മാനുവൽ, ഹസ്ലി, ചൈതന്യ പ്രകാശ്, ജിജിന രാധാകൃഷ്ണൻ, ശ്രിന്ദ, നീന കുറുപ്പ്, വഫ ഖദീജ, ഗബ്രി, ആർ.ജെ. മുരുഗൻ, ആദേഷ് ദമോദരൻ, ശ്രിയ രമേഷ്, അർജുൻ ഗണേഷ് തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റു കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

Tags