‘മെൽകൗ പോണ്ടിച്ചേരി’ ടീസർ പുറത്ത്

Antony Perumbavoor announces ‘Drishyam 4’

 അർജുൻ അശോകൻ, ബാലു വർഗീസ്, അൽതാഫ് സലിം, ശരത് സഭ, മൊട്ട രാജേന്ദ്രൻ എന്നിവർ പ്രധാന വേഷങ്ങളിൽ എത്തുന്ന ‘മെൽകൗ പോണ്ടിച്ചേരി’ എന്ന ചിത്രത്തിൻ്റെ ആദ്യ ടീസർ പുറത്തിറങ്ങി. നായകൻ അർജുൻ അശോകൻ്റെ ജന്മദിനത്തോടനുബന്ധിച്ചാണ് അണിയറപ്രവർത്തകർ ടീസർ റിലീസ് ചെയ്തത്. അരുൺ ഗോപി എക്സൈറ്റ്മെൻ്റിൻ്റെ ബാനറിൽ അരുൺ ഗോപിയും ജസ്റ്റിൻ ആൻഡ് മാത്യു എൻ്റർറ്റെയിൻമെൻ്റ്സിൻ്റെ ബാനറിൽ ജസ്റ്റിൻ മാത്യുവും ചേർന്ന് നിർമ്മിക്കുന്ന ചിത്രം നിഖിൽ മോഹൻ ആണ് കഥയെഴുതി സംവിധാനം ചെയ്യുന്നത്.

ആദ്യാവസാനം ചിരിയും ത്രില്ലും നിറച്ച ഒരു യൂത്ത്ഫുൾ ഫൺ റൈഡ് ആയാണ് ചിത്രം ഒരുക്കിയിരിക്കുന്നത് എന്നാണ് ടീസർ നൽകുന്ന സൂചന. കേരളത്തിൽ നിന്ന് ഒരു സംഘം സുഹൃത്തുക്കൾ പോണ്ടിച്ചേരിയിൽ എത്തുന്നതും തുടർന്നുണ്ടാകുന്ന രസകരമായ സംഭവങ്ങളുമാണ് ചിത്രത്തിൻ്റെ ഇതിവൃത്തം. ചിങ്ങം ഒന്നിന് പുറത്തിറങ്ങിയ ചിത്രത്തിൻ്റെ ഫസ്റ്റ് ലുക്ക് പോസ്റ്ററിനും സമൂഹമാധ്യമങ്ങളിൽ വലിയ സ്വീകാര്യത ലഭിച്ചിരുന്നു.

സനൂപ് തൈക്കുടം തിരക്കഥ രചിച്ച ഈ ചിത്രത്തിൽ അദ്ദേഹം ഒരു പ്രധാന കഥാപാത്രത്തെയും അവതരിപ്പിക്കുന്നുണ്ട്. സോഷ്യൽ മീഡിയ ഇൻഫ്ലുവൻസറായ അന്നാമ്മയും പുതുമുഖം ശ്രീലക്ഷ്മി വിജയനും ചിത്രത്തിൽ വേഷമിടുന്നു. ഗുഡ് വിൽ എൻ്റർടെയ്ൻമെൻ്റ്സ് കേരളത്തിലും, ദി പ്ലോട്ട് പിക്ചേഴ്സ് ഓവർസീസിലും ചിത്രത്തിൻ്റെ വിതരണാവകാശം സ്വന്തമാക്കിയിരിക്കുന്നു. സനീഷ് സ്റ്റാൻലി ഛായാഗ്രഹണവും, ഇലക്ട്രോണിക് കിളി സംഗീതവും, സാഗർ ദാസ് എഡിറ്റിംഗും നിർവഹിക്കുന്നു.

Tags