ഒരുപാട് നാളത്തെ ആഗ്രഹമായിരുന്നു ഇത്; സന്തോഷം പങ്കുവെച്ച് മേഘ്‌ന വിൻസന്റ്

mehana
തന്റെ ഒരുപാട് നാളത്തെ ആഗ്രഹമായിരുന്നു

മിനിസ്ക്രീൻ പ്രേക്ഷകരുടെ ഇഷ്ട നായികയാണ് മേഘ്‌ന വിന്‍സെന്റ്. സോഷ്യൽ മീഡിയയിൽ സജീവമായ താരം, താൻ പുതിയ വീട് വാങ്ങിയതും അത് നവീകരിക്കുന്നതിന്റെയും വിശേഷങ്ങളാണ് ഇപ്പോൾ പങ്കുവച്ചിരിക്കുന്നത്. 

തന്റെ ഒരുപാട് നാളത്തെ ആഗ്രഹമായിരുന്നു ഇതെന്ന് മേഘ്ന പറയുന്നുണ്ട്. 'വീടിന്റെ രജിസ്‌ട്രേഷന്‍ അങ്ങനെ കഴിഞ്ഞു. താക്കോലൊക്കെ കൈമാറി. എന്റെ ഒരുപാട് നാളത്തെ ആഗ്രഹമായിരുന്നു ഇത്', വീഡിയോ ആരംഭിച്ചു കൊണ്ട് മേഘ്‌ന പറഞ്ഞു.

വീട്ടിലേക്ക് കേറി വീടിന്റെ വിശേഷങ്ങൾ പറയുകയും ഓരോ മെയ്ന്റനെസ് വർക്കുകളും കാണിക്കുകയും ചെയ്യുന്നുണ്ട് താരം. 'കുറേ വീടുകള്‍ ഞാന്‍ കണ്ടിരുന്നു. നല്ലൊരു പോസിറ്റീവ് വൈബ് കിട്ടുന്ന എന്റെ ആഗ്രഹത്തിന് അനുസരിച്ച വീടാണ് ഇത്. ചെടിയൊക്കെ വെക്കാന്‍ സൗകര്യമുള്ള വീടായിരിക്കണം എന്ന് ആഗ്രഹമുണ്ടായിരുന്നു. ഇവിടെ ചെടിയൊക്കെ വെക്കാന്‍ പറ്റും,' മേഘ്ന പറഞ്ഞു.

Share this story