സ്റ്റൈലൻ ലുക്കിൽ മെഗാസ്റ്റാർ ; ബസൂക്കയുടെ പുതിയ പോസ്റ്റർ


മമ്മൂട്ടി മാസ് വേഷത്തിലെത്തുന്ന ബസൂക്കയുടെ പുതിയ പോസ്റ്റർ പുറത്തിറങ്ങി. ഫെയ്സ്ബുക്കിലൂടെ മമ്മൂട്ടി തന്നെയാണ് പോസ്റ്റർ റിലീസ് ചെയ്തത്. സ്റ്റൈലൻ വേഷത്തിൽ നിൽക്കുന്ന സൈഡ് ലുക്കാണ് പോസ്റ്ററിലുള്ളത്.
മുടി കെട്ടി, താടിവളർത്തി ഒപ്പമൊരു കൂളിംഗ് ഗ്ലാസുമായി നിൽക്കുന്ന പോസ്റ്റർ സമൂഹമാദ്ധ്യമങ്ങളിൽ ശ്രദ്ധേയമാവുകയാണ്. ഏപ്രിൽ 10-നാണ് സിനിമ റിലീസ് ചെയ്യുന്നത്. പോസ്റ്റർ എത്തിയതിന് പിന്നാലെ ആശംസകളുമായി ആരാധകരും എത്തി. മമ്മൂട്ടിയുടെ പുതിയ ലുക്കിനെ പുകഴ്‌ത്തുകയാണ് ആരാധകർ.
നവാഗതനായ ഡിനോ തോമസാണ് സിനിമ സംവിധാനം ചെയ്യുന്ന ചിത്രം ക്രൈം ഡ്രാമ ജോണറിൽപ്പെടുന്നതാണ്. നിരവധി ഗെറ്റപ്പുകളിലാണ് മമ്മൂട്ടി പ്രത്യക്ഷപ്പെടുന്നതെന്നാണ് റിപ്പോർട്ടുകൾ. ഹൈടെക്ക് സാങ്കേതിക വിദ്യകളോടെയാണ് ‘ബസൂക്ക’ എത്തുക. മമ്മൂട്ടിക്കൊപ്പം ഗൗതം വാസുദേവ് മേനോനും ചിത്രത്തിൽ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നു.