അരങ്ങുത്സവവേദിയിൽ നിറഞ്ഞാടി ശോഭന

sobana

മയ്യിൽ : കേരള സർക്കാർ സാംസ്കാരിക വകുപ്പും മയ്യിൽ ജനസംസ്കൃതിയും സംഘടിപ്പിക്കുന്ന 'മയ്യിലിന്റെ സ്വന്തം ഉത്സവം' അരങ്ങുത്സവത്തിൽ ആസ്വാദക മനം കവർന്ന് ശോഭനയുടെ നൃത്താവിഷ്കാരം അരങ്ങേറി.  ഗുരു ഗോപിനാഥ് നടന കലാ കേന്ദ്രമാണ് നൃത്താവിഷ്കാരം അരങ്ങിലെത്തിച്ചത്. ആയിരങ്ങൾ ഒഴുകിയെത്തിയ വേദിയിൽ ഉത്സവാന്തരീക്ഷം തീർത്താണ് ശോഭനയുടെയും സംഘത്തിന്റെയും അവതരണം. 

വൻ ജനത്തിരക്കാണ് അരങ്ങുത്സവ വേദിയിൽ അനുഭവപ്പെടുന്നത്. അരങ്ങുത്സവത്തിന്റെ രണ്ടാം ദിവസമായ നാളെ പ്രാശസ്ത നർത്തകി കലൈമാമിനി ഗോപികാവർമ്മയുടെ നേതൃത്വത്തിൽ ഗുരു ഗോപിനാഥ് നടന കലാഗ്രാമം അണിയിച്ചൊരുക്കുന്ന മോഹിനിയാട്ടം, അംബികാ മോഹന്റെ കേരള നടനം ഡാൻസ് ഫ്യൂഷൻ  എന്നിവ അരങ്ങിലെത്തും. സാംസ്കാരിക സമ്മേളനം മുൻ എംഎൽഎ എംവി ജയരാജൻ ഉദ്ഘാടനം ചെയ്യും. പ്രശസ്ത സിനിമാ താരം സുബീഷ് സുധി, സിനിമാ സംവിധായകൻ ഷെറി ഗോവിന്ദ് എന്നിവർ അതിഥികളായെത്തും.

Share this story