'പൊലീസാകാന്‍ മാത്യുവിന് പേടിയായിരുന്നു...അവന്റെ വിചാരം ഇപ്പോഴും കൊച്ചുപയ്യനാണെന്നാണ്'; വിജയരാഘവന്‍
'മാത്യുവിന് ഭയങ്കര സംശയങ്ങളാണ്...പൊലീസാകാന്‍ മാത്യുവിന് പേടിയായിരുന്നു.
മാത്യു തോമസിന് പൊലീസ് വേഷം ചെയ്യാന്‍ പേടിയായിരുന്നുവെന്ന് വിജയരാഘവന്‍. മാത്യുവിന് എപ്പോഴും ഭയങ്കര സംശയങ്ങളാണെന്നും സിനിമയില്‍ അസ്സലായി പൊലീസ് വേഷം ചെയ്തിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. മാത്യുവിന്റെ വിചാരം അവന്‍ ഇപ്പോഴും കൊച്ചു പയ്യന്‍ ആണെന്നും വിജയരാഘവന്‍ കൂട്ടിച്ചേര്‍ത്തു
'മാത്യുവിന് ഭയങ്കര സംശയങ്ങളാണ്...പൊലീസാകാന്‍ മാത്യുവിന് പേടിയായിരുന്നു. അസ്സലായി തന്നെ പൊലീസ് വേഷം കൈകാര്യം ചെയ്തിട്ടുണ്ട്. ആദ്യമായിട്ടാണ് അവന്‍ പൊലീസായി അഭിനയിക്കുന്നത്. അവന്റെ വിചാരം ഇപ്പോഴും കൊച്ചുപയ്യനാണെന്നാണ്. വീട്ടിലൊക്കെ കൊഞ്ചിച്ച് വളര്‍ത്തിയതിന്റെ കുഴപ്പമാണത്. അതുകൊണ്ട് ഞാന്‍ പൊലീസായാല്‍ നന്നാകുമോ എന്നൊരു ഭയം വന്നതാണ്. പക്ഷേ ഗംഭീരമായി തന്നെ ചെയ്തിട്ടുണ്ട്. ഡബ്ബിങ്ങിന് ഞാന്‍ കണ്ടപ്പോള്‍ നന്നായിട്ടുണ്ട്', വിജയരാഘവന്‍ പറഞ്ഞു.
പൊലീസിലേക്ക് ആദ്യമായി കയറുന്ന ചെറുപ്പക്കാരന്റെ ക്യാരക്ടറാണ് അവന്‍ ചെയ്തത്. ഷഹദ് ആദ്യം വിളിച്ച് ഈ ക്യാരക്ടര്‍ പറഞ്ഞപ്പോള്‍ അയ്യോ ഞാനിത് ചെയ്താല്‍ നന്നാകുമോ എന്ന സംശയമായിരുന്നു അവന്. അതേസമയം ജീവിതത്തില്‍ നടന്‍ എന്ന നിലയില്‍ എന്നും പേടി വേണം. ഓരോ ക്യാരക്ടേഴ്സ് ചെയ്യുമ്പോഴും അതിനോടുള്ള ഒരു ഭയം വേണമല്ലോ, എന്നാലേ നമ്മള്‍ നന്നാവുകയുള്ളൂ. എല്ലാം തികഞ്ഞവനാണെന്ന് വിചാരിച്ചിരുന്നിട്ട് കാര്യമില്ല. എനിക്കിപ്പോഴും പേടിയുണ്ട്', വിജയരാഘവന്‍ കൂട്ടിച്ചേര്‍ത്തു.
.jpg)

