മാത്യു-നസ്ലിൻ ടീമിന്റെ ആദ്യ പാൻ ഇന്ത്യൻ ചിത്രം "നെയ്മർ" പുതിയ പോസ്റ്റർ പുറത്തിറങ്ങി

saf
saf


ജോ ആൻഡ് ജോയ്ക്ക് ശേഷം  മാത്യു-നസ്ലിൻ കോമ്പോ വീണ്ടും ഒന്നിക്കുന്ന "നെയ്മർ" എന്ന ചിത്രത്തിന്റെ പുതിയ പോസ്റ്റർ, വാലന്റൈൻസ് ദിനത്തോടനുബന്ധിച്ച് റിലീസ് ചെയ്തു.വി സിനിമാസ് ഇൻ്റർനാഷണലിൻ്റെ  ബാനറിൽ പദ്മ ഉദയ്  നിർമ്മിക്കുന്ന "നെയ്മർ" നവാഗതനായ സുധി മാഡിസൻ  കഥയെഴുതി സംവിധാനം ചെയ്യുന്നു.

tRootC1469263">

ആദർശ് സുകുമാരൻ, പോൾസൻ സ്കറിയ എന്നിവർ ചേർന്ന് തിരക്കഥ,സംഭാഷണമെഴുതുന്നു.ഒരു ഫുൾ ടൈം ഫാമിലി എന്റർടൈൻമെന്റ്  ചിത്രമായ നെയ്മറിൽ നസ്ലിൻ, മാത്യു എന്നിവർക്കൊപ്പം മറ്റ് നിരവധി താരങ്ങളും അഭിനയിക്കുന്നു.കേരളത്തിലും പുറത്തുമായി 80 ദിവസം കൊണ്ടാണ് നെയ്മറിൻ്റെ ഷൂട്ടിങ് പൂർത്തീകരിച്ചത് . 

സംഗീതം-ഷാൻ റഹ്മാൻ ഛായാഗ്രഹണം- ആൽബി, എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ-ഉദയ് രാമചന്ദ്രൻ.കല-നിമേഷ് എം താനൂർ,  വസ്ത്രാലങ്കാരം-മഞ്ജുഷ രാധാകൃഷ്ണൻ, അസോസിയേറ്റ് ഡയറക്ടർ-മാത്യൂസ് തോമസ്സ്, പ്രൊഡക്ഷൻ കൺട്രോളർ-പി കെ ജിനു.മലയാളം, തമിഴ് , തെലുങ്ക്, ഹിന്ദി തുടങ്ങി മൾട്ടി ലാംഗ്വേജിലായി പാൻ ഇന്ത്യ തലത്തിൽ ഇറങ്ങുന്ന ‘നെയ്മർ’ മാർച്ച് പത്തിന് തിയ്യേറ്റർ പ്രദർശനത്തിന് ഒരുങ്ങകയാണ്.പി ആർ ഒ-എ എസ് ദിനേശ്.

Tags