രജിഷ വിജയൻ ചിത്രം എത്ര നേടി?
Mar 9, 2026, 18:49 IST
രജിഷ വിജയൻ കേന്ദ്ര കഥാപാത്രമായി ഫെബ്രുവരി 27ന് തിയേറ്ററുകളിൽ എത്തിയ ചിത്രമാണ് ‘മസ്തിഷ്ക മരണം’. റിലീസായി ഒരാഴ്ച പിന്നിടുമ്പോൾ തിയേറ്ററിൽ കാര്യമായ ചനലം ഉണ്ടാക്കാൻ ചിത്രത്തിനാകുന്നില്ലെന്നാണ് പുറത്തുവരുന്ന കണക്കുകൾ പറയുന്നത്. സിനിമാപ്രേമികളിൽ നിന്ന് മികച്ച അവലോകനങ്ങൾ ചിത്രം നേടുന്നുണ്ടെങ്കിലും സാധാരണ പ്രേക്ഷകരെ ആകർഷിക്കുന്നതിൽ ചിത്രം പിന്നോട്ട് പോവുകയാണ്.
പുറത്തു വരുന്ന റിപ്പോർട്ടുകൾ പ്രകാരം, റിലീസ് ചെയ്ത് ആദ്യ 7 ദിവസങ്ങൾ പൂർത്തിയാക്കിയ ‘മസ്തിഷ്ക മരണം’ ഇപ്പോൾ ബോക്സ് ഓഫീസിൽ ശരാശരിയിലും താഴെയുള്ള പ്രകടനമാണ് കാഴ്ചവയ്ക്കുന്നത്. ലോകമെമ്പാടുമായി ഏകദേശം മൂന്ന് കോടിയോടടുത്ത് കളക്ഷൻ ‘മസ്തിഷ്ക മരണം നേടിയെന്നാണ് ട്രേഡ് വിദഗ്ധരുടെ ഏറ്റവും പുതിയ അപ്‌ഡേറ്റുകൾ സൂചിപ്പിക്കുന്നത്. കേരളത്തിൽ നിന്ന് ഏകദേശം 2.03 കോടി രൂപയുടെ ഗ്രോസ് കളക്ഷൻ നേടിയതായി റിപ്പോർട്ടുണ്ട്.
tRootC1469263">
കർണാടകയിൽ നിന്ന് ഏകദേശം 12.50 ലക്ഷം രൂപയും തമിഴ്‌നാട്ടിൽ നിന്ന് 7.60 ലക്ഷം രൂപയും തെലുങ്കാന – ആന്ധ്ര സംസ്ഥാനങ്ങളിൽ നിന്ന് 2.80 കോടി രൂപയും ഇന്ത്യയുടെ മറ്റ് ബോക്‌സ് ഓഫീസിൽ നിന്ന് 4.50 ലക്ഷം രൂപയും ഇതുവരെ നേടിയിട്ടുണ്ട്. ചിത്രത്തിന്റെ ആഭ്യന്തര കളക്ഷൻ ഇപ്പോൾ 2.30 കോടി രൂപയാണ്. അതേസമയം വിദേശ ബോക്സ് ഓഫീസ് കളക്ഷൻ വെറും 52.82 ലക്ഷം രൂപയാണ്. സിനിമയുടെ ലോകമെമ്പാടുമുള്ള ബോക്സ് ഓഫീസ് കളക്ഷൻ 5 കോടിയിൽ താഴെയാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.
കൃഷാന്ദ് ആണ് ഈ ചിത്രത്തിന്റെ സംവിധായകൻ. പുരുഷ പ്രേതം എന്ന സിനിമയ്ക്ക് ശേഷം കൃഷന്ദ് അണിയിച്ചൊരുക്കിയ ചിത്രമാണിത്. 2046ലെ കൊച്ചിയെ പശ്ചാത്തലമാക്കി സ്വകാര്യതയുടെ അതിരുകടന്ന ലംഘനങ്ങളെ വിമർശിക്കുകയാണ് കൃഷാന്ദ് ഈ സിനിമയിലൂടെ. പാപ്പരാസി മാധ്യമങ്ങളെയും, യൂട്യൂബർമാരെയും, ഓൺലൈൻ ശല്യക്കാരെയും ചിത്രം പരിഹസിക്കുന്നുണ്ട്. രജിഷ വിജയന് പുറമെ നിരഞ്ജ് മണിയന്‍പിള്ള രാജു, സുരേഷ് കൃഷ്ണ, ജഗദീഷ് എന്നിവരും ഈ ചിത്രത്തിൽ പ്രധാന വേഷങ്ങളിലുണ്ട്
.jpg)


