പ്രേക്ഷകർ കാത്തിരുന്ന 'മാരീശൻ' നാളെ എത്തും

mareeshan
mareeshan

മാമന്നന് ശേഷം വടിവേലുവും ഫഹദ് ഫാസിലും ഒന്നിക്കുന്ന ചിത്രമാണ് ‘മാരീശൻ’. വി. കൃഷ്ണമൂർത്തി തിരക്കഥയെഴുതി സുധീഷ് ശങ്കർ സംവിധാനം ചെയ്ത ചിത്രം നെറ്റ്ഫ്ലിക്സിലൂടെ ആഗസ്റ്റ് 22ന് സ്ട്രീമിങ് ആരംഭിക്കും. തമിഴ്, ഹിന്ദി, തെലുങ്ക്, കന്നഡ, മലയാളം എന്നീ ഭാഷകളിലാണ് ചിത്രം പുറത്തിറങ്ങുന്നത്. 

tRootC1469263">

അൽഷിമേഴ്സ് രോഗിയായ വേലായുധം പിള്ളൈ എന്ന കഥാപാത്രത്തെയാണ് വടിവേലു ചിത്രത്തിൽ അവതരിപ്പിച്ചത്. ദയ എന്ന കള്ളനായി വേഷമിട്ട ഫഹദ് എ.ടി.എമ്മിൽ വെച്ച് പൈസയെടുക്കുന്ന വടിവേലുവിനെ കാണുന്നതും അയാളുടെ കൂടെ കൂടുന്നതിലൂടെയുമാണ് മാരീശന്റെ കഥ വികസിക്കുന്നത്.

Tags