മാരി സെൽവരാജ്- ധനുഷ് ചിത്രം പ്രഖ്യാപിച്ചു


മാരി സെൽവരാജ്- ധനുഷ് ചിത്രം പ്രഖ്യാപിച്ചു. ഡി 56 എന്ന് താത്കാലികമായി പേരിട്ടിരിക്കുന്ന ചിത്രത്തിന്റെ അനൗൺസ്മെന്റ് പോസ്റ്റർ അണിയറപ്രവർത്തകർ പുറത്തുവിട്ടു. കർണ്ണൻ എന്ന സൂപ്പർഹിറ്റ് സിനിമയ്ക്ക് ശേഷം മാരി സെൽവരാജും ധനുഷും ഒന്നിക്കുന്ന സിനിമയാണിത്. കർണ്ണന്റെ നാലാം വർഷത്തിലാണ് ഈ പുതിയ സിനിമ പ്രഖ്യാപിച്ചിരിക്കുന്നത്.
‘ഈ വർഷങ്ങളിലുടനീളം കർണനെ ആഘോഷിക്കുകയും പിന്തുണയ്ക്കുകയും ചെയ്ത എല്ലാവർക്കും നന്ദി. കൂടാതെ, എന്റെ അടുത്ത പ്രോജക്റ്റ് ഒരിക്കൽ കൂടി എന്റെ പ്രിയപ്പെട്ടവരോടൊപ്പം ആണെന്ന് പറയുന്നതിൽ ഞാൻ സന്തോഷിക്കുന്നു. ഒരിക്കൽ കൂടി ധനുഷ് സാറുമായി കൈകോർക്കുന്നതിൽ ഞാൻ വളരെ ആവേശത്തിലാണ്’, എന്നാണ് ചിത്രം പ്രഖ്യാപിച്ചുകൊണ്ട് മാരി സെൽവരാജ് സോഷ്യൽ മീഡിയയിൽ കുറിച്ചത്.വേൽസ് ഫിലിംസ് ഇന്റർനാഷനലിന്റെ ബാനറിൽ ഇഷാരി കെ ഗണേഷ് ആണ് ഈ ചിത്രം നിർമിക്കുന്നത്. ചിത്രത്തിന്റെ മറ്റു അണിയറപ്രവർത്തകർ.
