പൊട്ടിചിരിപ്പിച്ചും ത്രില്ലടിപ്പിച്ചും മരണമാസ്സ് ; കളക്ഷനിൽ വൻ കുതിപ്പ്


ബേസിൽ ജോസഫിനെ നായകനാക്കി ടൊവിനോ തോമസ് നിർമിച്ച 'മരണമാസ്സ്' മികച്ച പ്രതികരണങ്ങളോടെ പ്രദർശനം തുടരുകയാണ്. അവധിക്കാലം ലക്ഷ്യമിട്ട് കുട്ടികൾക്കും കുടുംബങ്ങൾക്കുമായി ഒരുക്കിയ ചിത്രം ഒരു ഫൺ കോമിക് കാരിക്കേച്ചർ രീതിയിലാണ് അവതരിപ്പിച്ചിട്ടുള്ളത്. ബേസിൽ ജോസഫ് വീണ്ടും ഹിറ്റടിച്ചിരിക്കുകയാണ്.
ടോവിനോ തോമസ് നിർമ്മിച്ച് നവാഗതനായ ശിവപ്രസാദ് സംവിധാനം ചെയ്‍ത ചിത്രത്തിന്റെ കളക്ഷൻ ദിനംപ്രതി കൂടിവരികയാണ്. ഓപ്പണിംഗിൽ 1.1 കോടിയായിരുന്നു നെറ്റ് കളക്ഷനായി മരണമാസ് നേടിയത്. ചിത്രം രണ്ടാം ദിവസമാകുമ്പോൾ 1.4 കോടി രൂപയിലധികം നേടിയപ്പോൾ മൂന്നാം ദിവസമായ ശനിയാഴ്‍ച 1.81 കോടിയും നേടി ആകെ കളക്ഷൻ 4.21 കോടി രൂപയിലെത്തി. ബേസിൽ ജോസഫ്, സുരേഷ് കൃഷ്‍ണ, രാജേഷ് മാധവൻ, സിജു സണ്ണി, പ്രശാന്ത്, പൂജ, അനിഷ്‍മ അനിൽകുമാർ എന്നിവരാണ് ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളായി വന്നിട്ടുള്ളത്.
