33 വര്‍ഷങ്ങള്‍ക്കും ശേഷം മനോജ് കെ ജയനും രംഭയും കണ്ടുമുട്ടി

manoj

എവര്‍ഗ്രീന്‍ ഹിറ്റ് മൂവിയാണ് സര്‍ഗം. സിനിമയിലെ കുട്ടന്‍ തമ്പുരാനെയും തങ്കമണിയെയും ഒന്നും പ്രേക്ഷകര്‍ക്ക് ഒരിക്കലും മറയ്ക്കാന്‍ സാധിക്കില്ല

മലയാള സിനിമയുടെ എക്കാലത്തെയും എവര്‍ഗ്രീന്‍ ഹിറ്റ് മൂവിയാണ് സര്‍ഗം. സിനിമയിലെ കുട്ടന്‍ തമ്പുരാനെയും തങ്കമണിയെയും ഒന്നും പ്രേക്ഷകര്‍ക്ക് ഒരിക്കലും മറയ്ക്കാന്‍ സാധിക്കില്ല. ഇപ്പോഴിതാ വര്‍ഷങ്ങള്‍ക്കു ശേഷം ഇവര്‍ തമ്മില്‍ കണ്ടുമുട്ടിയ ചിത്രങ്ങളാണ് സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്.

ഈ രണ്ട് കഥാപാത്രങ്ങളെ അവതരിപ്പിച്ച മനോജ് കെ ജയനും രംഭയും 33 വര്‍ഷങ്ങള്‍ക്കു ശേഷം വീണ്ടും കണ്ടു മുട്ടിയ ചിത്രങ്ങളാണ് വൈറലായിരിക്കുന്നത്. ദുബായ് രാജ്യാന്തര എയര്‍പോര്‍ട്ടിലെ ബിസിനസ് ലോഞ്ചില്‍ വച്ച് അപ്രതീക്ഷിതമായാണ് ഇരുവരും കണ്ടുമുട്ടിയത്. 'സര്‍ഗ'ത്തിലെ തന്നെ ഹിറ്റ് സംഭാഷണം കുറിച്ചു കൊണ്ടാണ് താരം ചിത്രങ്ങല്‍ പങ്കുവച്ചിരിക്കുന്നത്.
'കുട്ടന്‍ തമ്പുരാനും തങ്കമണിയും... ഹരിദാസേ നിന്റെ തങ്കമണിയെ ഞാന്‍ കണ്ടെടാ... 33 വര്‍ഷങ്ങള്‍ക്ക് ശേഷം പ്രിയപ്പെട്ട രംഭയെ അപ്രതീക്ഷിതമായി കണ്ടുമുട്ടി; അവളെ കണ്ടതില്‍ വലിയ സന്തോഷം.' ചിത്രങ്ങള്‍ പങ്കുവെച്ചുകൊണ്ട് മനോജ് കെ ജയന്‍ കുറിച്ചു.

Tags