‘ആയിഷ’ യെ കാണാന്‍ നിയമസഭാ സാമജികരും എത്തുന്നു

manju
നിലമ്പൂർആയിഷയുടെ ജീവിതത്തെ ആസ്പദമാക്കി

മഞ്ജു വാര്യർ കേന്ദ്രകഥാപാത്രമായെത്തിയ ‘ആയിഷ’ തിയേറ്ററുകളിൽ പ്രദർശനം തുടരുകയാണ്.കേരളത്തിലെ കലാസാംസ്‌കാരിക മുന്നേറ്റത്തിന്റെ ചരിത്രത്തിലെ മറക്കാനാവാത്ത വ്യക്തിത്വങ്ങളിൽഒരാളായ നിലമ്പൂർ ആയിഷയുടെ ജീവിത കഥ പറയുന്ന ചിത്രം ഇതിനകം തന്നെ ശ്രദ്ധ നേടി കഴിഞ്ഞു.

ആമിർ പള്ളിയ്ക്കലാണ് ചിത്രത്തിന്റെ സംവിധായകൻ. മുഖ്യമന്ത്രി പിണറായി വിജയനെസന്ദർശിച്ചിരിക്കുകയാണ് ചിത്രത്തിന്റെ അണിയറപ്രവർത്തകർ.

“ബഹുമാനപ്പെട്ട മുഖ്യമന്ത്രി സഖാവ്‌ പിണറായി വിജയനെ അദ്ദേഹത്തിന്റെ ഓഫീസിൽ സന്ദർശിച്ചു. നാളെ വൈകിട്ട്‌ നിയമസഭാ സാമജികർ സഭാ സമ്മേളനത്തിനു ശേഷം ആയിഷ കാണുകയാണ്. 

നിലമ്പൂർആയിഷയുടെ ജീവിതത്തെ ആസ്പദമാക്കി ഉള്ളതാണെന്നറിഞ്ഞപ്പോൾ അഭിനന്ദനം അറിയിക്കുകയും വിജയാശംസകൾ നേരുകയും ചെയ്തു.നന്ദി സഖാവേ”സംവിധായകൻ ആമീർ സോഷ്യൽ മീഡിയയിൽ കുറിച്ചു.
 

Share this story