മഞ്ജു വാര്യര്‍ക്ക് പിന്നാലെ അതിജീവിതയ്ക്ക് പിന്തുണയുമായി പൃഥ്വിരാജും സുപ്രിയയും

After Manju Warrier, Prithviraj and Supriya support Aadheeeeva
After Manju Warrier, Prithviraj and Supriya support Aadheeeeva

നടി ആക്രമിക്കപ്പെട്ട കേസില്‍ കോടതി വിധി പുറത്തുവന്നതിന് പിന്നാലെ അതിജീവിതയ്ക്ക് പിന്തുണ നല്‍കി നടന്‍ പൃഥ്വിരാജ്. അതിജീവിത സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ച പോസ്റ്റ് ഷെയര്‍ ചെയ്താണ് പൃഥ്വിരാജ് പിന്തുണ അറിയിച്ചത്. പൃഥ്വിരാജിന്റെ ഭാര്യയും നിര്‍മാതാവുമായ സുപ്രിയ മേനോനും 'എപ്പോഴും അവളോടൊപ്പം' എന്ന കുറിപ്പോട് കൂടി ഈ പോസ്റ്റ് ഷെയര്‍ ചെയ്തിട്ടുണ്ട്.

tRootC1469263">

നിയമത്തിന്റെ മുന്നില്‍ എല്ലാവരും തുല്ല്യരല്ലെന്ന തിരിച്ചറിവുണ്ടാക്കിയതിന് നന്ദി എന്നായിരുന്നു അതിജീവിത പങ്കുവെച്ച കുറിപ്പില്‍ പറഞ്ഞത്. മൗലികാവകാശങ്ങള്‍ സംരക്ഷിക്കപ്പെട്ടില്ലെന്നും കോടതിവിധിയില്‍ അദ്ഭുതമില്ലെന്നും അവര്‍ കുറിച്ചു. ഏറ്റവും വേദനാജനകമായ യാത്രയുടെ അവസാനമെന്നോണം വെളിച്ചത്തിന്റെ നേരിയ ഒരു കണിക താന്‍ കാണുന്നുവെന്നും തന്റെ വേദനകളെ നുണയെന്നും ഈ കേസ് കെട്ടിച്ചമച്ച കഥയെന്നും പരിഹസിച്ചവര്‍ക്കായി ഈ വിധിയെ സമര്‍പ്പിക്കുന്നുവെന്നും അതിജീവിത കുറിച്ചു.

ഇതിന് പിന്നാലെ അതിജീവിതയ്ക്ക് പിന്തുണയുമായി നടി മഞ്ജു വാര്യരാണ് രംഗത്തെത്തിയത്. ആസൂത്രകര്‍ ഇപ്പോഴും പകല്‍ വെളിച്ചത്തിലുണ്ട് എന്നത് ഭയപ്പെടുത്തുന്ന യാഥാര്‍ഥ്യമാണെന്നാണ് മഞ്ജു കുറിച്ചത്. നടിമാരായ പാര്‍വതി തിരുവോത്ത്, റിമ കല്ലിങ്കല്‍, രമ്യാ നമ്പീശന്‍, അഹാന കൃഷ്ണ, ജുവല്‍ മേരി, ഷഫ്‌ന, ഡബ്ബിങ് ആര്‍ട്ടിസ്റ്റ് ഭാഗ്യലക്ഷ്മി, ഗായിക സയനോര ഫിലിപ്പ് എന്നിവരും അതിജീവിതയുടെ പോരാട്ടത്തിന് പിന്തുണയേകി.
 

Tags