'മണിച്ചിത്രത്താഴ്' വീണ്ടും തിയേറ്ററുകളിലേക്ക്
'മണിച്ചിത്രത്താഴ്' വീണ്ടും തിയേറ്ററുകളിലേക്ക് എത്താന്‍ ഇനി നാലു ദിവസങ്ങള്‍ മാത്രം ബാക്കി. പ്രേക്ഷകര്‍ പലതവണ കണ്ട് ആസ്വദിച്ച ചിത്രം ഓഗസ്റ്റ് 17ന് റീ റിലീസിനെത്തുമ്പോള്‍ ഏറ്റവും മികച്ച ദൃശ്യ വിരുന്നാണ് നിര്‍മ്മാതാക്കള്‍ ഉറപ്പു നല്‍കുന്നത്. കഴിഞ്ഞ ദിവസം സിനിമയുടെ ട്രെയിലര്‍ പുറത്തുവിട്ടിരുന്നു. രണ്ട് മിനിറ്റ് 38 സെക്കന്റ് ദൈര്‍ഘ്യമുള്ള ട്രെയിലറാണ് അണിയറപ്രവര്‍ത്തകര്‍ പുറത്തുവിട്ടിരിക്കുന്നത്.
tRootC1469263">കോളിവുഡില്‍ നിരന്തരമായി സിനിമകള്‍ റീ റീലീസ് ചെയ്യപ്പെട്ടിരുന്നു. ഇതില്‍ വിജയ് നായകനായ ഗില്ലി ബോക്‌സോഫീസിവിനെ തന്നെ അമ്പരിപ്പിച്ച കളക്ഷനാണ് നേടിയത്. ഇതുപോലെ കേരളത്തിലും ഈ ട്രെന്‍ഡ് കടന്നു വന്നു കൊണ്ടിരിക്കുകയാണ്. മോഹന്‍ലാലിന്റെ സ്ഫടികവും ദേവദൂതനും റീ റിലീസ് ആയതിനു പിന്നാലെ ഇപ്പോഴിതാ മണിച്ചിത്രത്താഴും തേന്മാവിന്‍ കൊമ്പത്തും റിലീസിന് തയ്യാറായി നില്‍ക്കുകയാണ്.
ഏറ്റവും പുതിയ സാങ്കേതികവിദ്യയുടെ സഹായത്തോടെ ഫോര്‍ കെ അറ്റ്‌മോസില്‍ ആണ് മണിച്ചിത്രത്താഴ് വീണ്ടും എത്തുന്നത്. 1993ല്‍ ഫാസിലിന്റെ സംവിധാനത്തിലാണ് മണിച്ചിത്രത്താഴ് റിലീസ് ചെയ്തത്. മലയാളത്തിലെ എക്കാലത്തെയും മികച്ച സിനിമകളില്‍ ഒന്നായ ചിത്രത്തില്‍ മോഹന്‍ലാല്‍, സുരേഷ് ഗോപി, തിലകന്‍, നെടുമുടി വേണു, ഇന്നസെന്റ്, സുധീഷ്, കെപിഎസി ലളിത തുടങ്ങിയവരും ഗംഗ എന്ന കഥാപാത്രമായി ശോഭനയും പ്രകടനത്തില്‍ അമ്പരപ്പിച്ചു.
.jpg)


