'മന്ദാകിനി' ഒടിടി റിലീസിന് ഒരുങ്ങുന്നു

mandakini

അല്‍ത്താഫ് സലിം, അനാര്‍ക്കലി മരിക്കാര്‍ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി വിനോദ് ലീല തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന 'മന്ദാകിനി' ഒടിടി റിലീസിന് ഒരുങ്ങുന്നു. ഈ മാസം 12 മുതല്‍ മനോരമ മാക്‌സിലൂടെയാണ് ചിത്രം സ്ട്രീം ചെയ്യുക.

സ്‌പൈര്‍ പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ സഞ്ജു ഉണ്ണിത്താനാണ് ചിത്രം നിര്‍മ്മിച്ചത്. ഷിജു എം ഭാസ്‌കര്‍, ശാലു എന്നിവരുടെതാണ് കഥ. ചിത്രത്തിനായി ക്യാമറ ചലിപ്പിച്ചതും ഷിജു എം ഭാസ്‌കര്‍ തന്നെയാണ്.

ബിബിന്‍ അശോക് സംഗീതം ഒരുക്കിയ ഈ ചിത്രം കോമഡി എന്റര്‍ടെയ്‌നറാണ്. സംവിധായകന്‍ അല്‍ത്താഫ് സലിംനോടൊപ്പം മലയാള സിനിമയിലെ പ്രമുഖ സംവിധായകരായ ലാല്‍ ജോസ്, ജൂഡ് ആന്തണി ജോസഫ്, ജിയോ ബേബി, അജയ് വാസുദേവ് എന്നിവരും സുപ്രധാന വേഷങ്ങളിലെത്തുന്ന സിനിമ എന്ന വലിയ പ്രത്യേകത ചിത്രത്തിനുണ്ട്.

Tags