‘മനസാ വാചാ’ ഒടിടിയിലേക്ക്
ദിലീഷ് പോത്തനെ നായകനാക്കി നവാഗതനായ ശ്രീകുമാർ പൊടിയൻ സംവിധാനം ചെയ്ത ‘മനസാ വാചാ’ എന്ന ചിത്രം ഒടിടിയിലേക്ക്. 2024 മാർച്ച് 8 ന് തിയറ്ററുകളിൽ എത്തിയ ചിത്രമാണ് ഇത്. തിയറ്ററുകളിലെത്തി ഒന്നര വർഷത്തിന് ശേഷമാണ് ചിത്രം ഒടിടിയിലേക്ക് എത്തുന്നത്. മനോരമ മാക്സിലൂടെയാണ് ചിത്രം എത്തുക.
tRootC1469263">ചിത്രത്തിൻറെ തിരക്കഥ രചിച്ചിരിക്കുന്നത് മജീദ് സെയ്ദ് ആണ്. സ്റ്റാർട്ട് ആക്ഷൻ കട്ട് പ്രൊഡക്ഷൻസാണ് ചിത്രം നിർമ്മിച്ചിരിക്കുന്നത്. ഒനിയേൽ കുറുപ്പാണ് സഹനിർമ്മാതാവ്. ദിലീഷ് പോത്തന് പുറമെ പ്രശാന്ത് അലക്സാണ്ടർ, കിരൺ കുമാർ, ശ്രീജിത്ത് രവി, അഹാന വിനേഷ്, സായ് കുമാർ, അസിൻ, ജംഷീന ജമൽ തുടങ്ങിയവരും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്.
ഛായാഗ്രഹണം എൽദോ ബി ഐസക്ക്, ചിത്രസംയോജനം ലിജോ പോൾ, സംഗീതം സുനിൽകുമാർ പി കെ, സൗണ്ട് ഡിസൈൻ മിഥുൻ ആനന്ദ്, പ്രൊജക്ട് ഡിസൈൻ ടിൻ്റു പ്രേം, കലാസംവിധാനം വിജു വിജയൻ വി വി, മേക്കപ്പ് ജിജോ ജേക്കബ്, വസ്ത്രാലങ്കാരം ബ്യൂസി ബേബി ജോൺ, ആഷിഷ് ജോളി ഡിസൈനർ, എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ നിസീത് ചന്ദ്രഹാസൻ, ചീഫ് അസോസിയേറ്റ് ഡയറക്ടർ വിഷ്ണു ഐക്കരശ്ശേരി, ഫിനാൻസ് കൺട്രോളർ നിതിൻ സതീശൻ എന്നിവരാണ് അണിയറ പ്രവർത്തകർ.
.jpg)


