ചിരിച്ച മുഖത്തോടെ പാടുന്ന മനുഷ്യനാണ് ; എന്തുനിർദേശവും അദ്ദേഹത്തിന് നൽകാമായിരുന്നു ; എസ്.പി.വെങ്കടേഷിനെ അനുസ്മരിച്ച് പ്രിയദർശൻ

He was a man who sang with a smiling face; I could have given him any advice; Priyadarshan remembers S.P. Venkatesh

സംഗീത സംവിധായകൻ എസ്.പി. വെങ്കടേഷിനോടൊപ്പമുള്ള ഓർമകൾ പങ്കുവെച്ച് സംവിധായകൻ പ്രിയദർശൻ. കഴിഞ്ഞ ഏഴെട്ടുവർഷമായി എസ്.പി. വെങ്കടേഷ് ബംഗാളി സിനിമയിൽ പ്രവർത്തിച്ചുവരികയായിരുന്നുവെന്നും ഒരുപാട് നല്ല പാട്ടുകൾ സമ്മാനിച്ച വ്യക്തിയാണ് അദ്ദേഹമെന്നും പ്രിയദർശൻ പറഞ്ഞു. 

tRootC1469263">

ചിരിച്ച മുഖത്തോടെ പാടുന്ന മനുഷ്യനാണ് എസ്.പി. വെങ്കടേഷ്. എന്തുനിർദേശവും അദ്ദേഹത്തിന് നൽകാമായിരുന്നു. മുത്തശ്ശി എന്ന സിനിമയിലെ ഹർഷബാഷ്പം തൂകീ, വർഷപഞ്ചമി വന്നൂ എന്ന പാട്ടുപോലെ ഫീലുള്ള ഒരു താരാട്ട് വേണമെന്നു പറഞ്ഞു. ഉടൻതന്നെ ഒരുസെക്കന്റ് ചിരിച്ചിട്ട് ഇതൊന്ന് കേട്ടുനോക്കൂ എന്നു പറഞ്ഞു. എന്നിട്ട് കിലുകിൽ പമ്പരം എന്ന പാട്ടുപാടി. രണ്ടും ഒരേ രാഗമായിരുന്നു- പ്രിയദർശൻ പറഞ്ഞു.

വെസ്റ്റേൺ മ്യൂസിക്, ക്ലാസിക്കൽ മ്യൂസിക് എന്നിവയിലൊക്കെയുള്ള എസ്.പി. വെങ്കടേഷിന്റെ അറിവ് വലുതായിരുന്നുവെന്നും പ്രിയദർശൻ പറഞ്ഞു. തിരിഞ്ഞുനോക്കുമ്പോൾ പറയാനേറെയുണ്ടെങ്കിലും ചിരിയോടെ പൊട്ടുതൊട്ട് ഐശ്വര്യത്തോടെ ഹാർമോണിയത്തിന് മുന്നിലിരുന്നുപാടുന്ന വെങ്കടേഷിനെയാണ് ഓർമ വരുന്നത്. വളരെ നേരത്തേ അദ്ദേഹത്തിന് നമ്മളെ വിട്ടുപോവേണ്ടി വന്നുവെന്നും പ്രിയദർശൻ പറഞ്ഞു.

ഹൃദയാഘാതത്തേത്തുടർന്ന് ചൊവ്വാഴ്ച്ച രാവിലെ ചെന്നൈയിലെ വീട്ടിലായിരുന്നു എസ്.പി. വെങ്കടേഷിന്റെ അന്ത്യം. മാൻഡലിൻ വാദകനായിരുന്ന പിതാവിന്റെ ശിക്ഷണത്തിൽ മൂന്ന് വയസ് മുതൽക്കെ മാൻഡലിൻ വായിക്കാൻ പഠിച്ച അദ്ദേഹം സംഗീത സംവിധായകരായ രവീന്ദ്രൻ, എ.ടി. ഉമ്മർ തുടങ്ങിയവരുടെ സഹായിയായാണ് പ്രവർത്തനം തുടങ്ങിയത്. 1968 മുതൽ തമിഴ്, തെലുങ്ക്, കന്നഡ, മലയാളം സിനിമകളിലെ നിരവധി ചിത്രങ്ങളുടെ ഓർക്കസ്ട്രയിൽ പ്രവർത്തിച്ചു.

1981-ൽ പ്രേമയുദ്ധ എന്ന തെലുങ്ക് ചിത്രത്തിലൂടെയാണ് സ്വതന്ത്ര സംഗീത സംവിധായകനായത്. 1983-ലാണ് മലയാളത്തിൽ സജീവമാകുന്നത്. 1986-ൽ സത്യൻ അന്തിക്കാട് സംവിധാനം ചെയ്ത ടി.പി.ബാലഗോപാലൻ എം.എ എന്ന സിനിമയിൽ എ.ടി.ഉമ്മറിന്റെ അസിസ്റ്റന്റായി പ്രവർത്തിച്ച് എസ്.പി.വെങ്കിടേഷ് ഈ സിനിമയ്ക്ക് പശ്ചാത്തല സംഗീതമൊരുക്കി. പിന്നീടാണ് മലയാള സിനിമയിൽ സ്വതന്ത്ര സംഗീത സംവിധായകനാവുന്നത്.

1986-ൽ തമ്പി കണ്ണന്താനം സംവിധാനം ചെയ്ത രാജാവിന്റെ മകൻ എന്ന സിനിമയ്ക്ക് പശ്ചാത്തല സംഗീതവും സംഗീതവും നൽകിക്കൊണ്ടാണ് മലയാള സിനിമയിൽ തുടക്കം. സിനിമ പോലെ തന്നെ അതിലെ പാട്ടുകളും വൻ ഹിറ്റായതോടെ എസ്.പി.വെങ്കിടേഷിന്റെ ഗാനങ്ങൾ മലയാളത്തിൽ ഒരു തരംഗമായി മാറുകയായിരുന്നു.

വഴിയോരക്കാഴ്ചകൾ, ഭൂമിയിലെ രാജാക്കൻമാർ, ഇന്ദ്രജാലം, നാടോടി, മാന്ത്രികം, തുടർക്കഥ, ദൗത്യം, ധ്രുവം, മഹായാനം, കൗരവർ, ജോണിവാക്കർ, ദേശാനടക്കിളികൾ കരയാറില്ല, കിലുക്കം, ദേവാസുരം, വാത്സല്യം, കാബൂളിവാല, പൈതൃകം, സൈന്യം, മിന്നാരം, കാശ്മീരം, സ്ഫടികം, മാന്നാർ മത്തായി സ്പീക്കിങ് തുടങ്ങി ഒട്ടേറെ ചിത്രങ്ങൾക്ക് സംഗീതവും പശ്ചാത്തല സംഗീതവും ഒരുക്കി. 
 

Tags