കാൻസർ ദിനത്തിൽ കുറിപ്പുമായി മംമ്ത മോഹൻദാസ്

നേരത്തേ കണ്ടെത്തി മതിയായ ചികിത്സ നൽകിയാൽ മറ്റേത് രോഗത്തേയും പോലെ കാൻസറിനെയും അതിജീവിക്കാമെന്ന് നടി മംമ്ത മോഹൻദാസ്. ലോക കാൻസർ ദിനത്തിൽ തന്നോടുള്ള ചെറിയ ഓര്‍മപ്പെടുത്തലാണിതെന്നും മംമ്ത ഇൻസ്റ്റഗ്രമിൽ കുറിച്ചു.
കാൻസർ എന്നത് യഥാർഥമാണെന്നും എന്നാൽ നിങ്ങൾ വേണമെന്നു വിചാരിച്ചാൽ അതിനെ താത്‌കാലികമാക്കാം എന്നും കുറിക്കുകയാണ് മംമ്ത. അവനവനോട് അൽപം അനുകമ്പയുള്ളവരാകൂ എന്നും ഭാരത്തെ ലഘൂകരിക്കൂ എന്നും മംമ്ത കുറിക്കുന്നു. മംമ്ത മോഹൻദാസും കാൻസറിനെ അതിജീവിച്ചതിനെക്കുറിച്ച് പോസ്റ്റുകൾ പങ്കുവയ്ക്കാറുണ്ട്. ഇപ്പോഴിതാ മറ്റൊരു കാൻസർ ദിനത്തിൽ ഇൻസ്റ്റഗ്രാമിൽ മംമ്ത പങ്കുവെച്ച കുറിപ്പാണ് ശ്രദ്ധനേടുന്നത്.
അടുത്തിടെ വിറ്റിലിഗോ അഥവാ വെള്ളപ്പാണ്ട് എന്ന ത്വക്ക് രോഗത്തോട് പൊരുതിക്കൊണ്ടിരിക്കുകയാണ് താൻ എന്നും മംമ്ത പറഞ്ഞിരുന്നു. ശരീരത്തിലെ നിറം നഷ്ടമാകുന്ന വിറ്റിലിഗോ എന്ന ഓട്ടോ ഇമ്യൂണല്‍ ഡിസോര്‍ഡര്‍ ആണ് മംമ്തയെ ബാധിച്ചത്.