കാലം മാറും, കലാലയത്തിന്‍റെ ആവേശം അത് മാറില്ല, അപൂര്‍വ്വ നിമിഷം പങ്കുവച്ച് മമ്മൂട്ടി

mamooty
വാഹനത്തില്‍ മഹാരാജസിന്‍റെ മുന്നില്‍ വന്നിറങ്ങുന്ന മമ്മൂട്ടിയുടെ ദൃശ്യത്തോടെയാണ്

തന്‍റെ കലാലയമായ മഹാരാജാസിലേക്കുള്ള മടക്കം മനോഹരമായ ഒരു വീഡിയോയായി അവതരിപ്പിച്ച് നടന്‍ മമ്മൂട്ടി. തന്‍റെ സോഷ്യല്‍ മീഡിയ അക്കൌണ്ടിലാണ് മമ്മൂട്ടി വീഡിയോ പങ്കുവച്ചത്. 

'എന്നെങ്കിലും ഒരിക്കല്‍ സിനിമ ഷൂട്ടിംഗിനായി ഇവിടെ വരുമെന്ന് കരുതിയിരുന്നില്ല. വര്‍ഷങ്ങള്‍ക്കിപ്പുറം അതും സംഭവിച്ചു'- എന്നി വാക്കുകളോടെ വാഹനത്തില്‍ മഹാരാജസിന്‍റെ മുന്നില്‍ വന്നിറങ്ങുന്ന മമ്മൂട്ടിയുടെ ദൃശ്യത്തോടെയാണ് വീഡിയോ ആരംഭിക്കുന്നത്. 

'ലൈബ്രറിയിൽ നിന്നത് മലയാളിയുടെ മഹാ നടനല്ല, ചെമ്പ് എന്ന ദേശത്തുനിന്ന് കായൽകടന്ന് കോളേജിലെത്തിയ മുഹമ്മദുകുട്ടിയെന്ന ആ പഴയ ചെറുപ്പക്കാരനാണ്. സിനിമാനടനല്ല മുഹമ്മദ് കുട്ടി കഥകളെയും കഥാപാത്രങ്ങളെയും അടുത്തറിയുകയും സ്വപ്നാടനം ചെയ്യുകയും ചെയ്ത സ്ഥലം' എന്ന വാക്കുകളോടെയാണ് മഹാരാജാസിലെ ലൈബ്രറിയെ മമ്മൂട്ടി പരിചയപ്പെടുത്തുന്നത്. 

അവിടുത്തെ പഴയ മാഗസിനുകള്‍ അന്വേഷിച്ചതും. ആദ്യമായി തന്‍റെ ഒരു ചിത്രം അടിച്ചുവന്ന മാഗസിന്‍ കണ്ടെത്തിയതും ആവേശത്തോടെ മമ്മൂട്ടി വീഡിയോയില്‍ പങ്കുവയ്ക്കുന്നുണ്ട്.

Share this story