മമ്മൂട്ടി നായകനായ റോബി വര്‍ഗീസ് ചിത്രത്തിന്‍റെ ഷൂട്ടിംഗ് ആരംഭിച്ചു
Tue, 27 Dec 2022

മമ്മൂട്ടി കമ്പനിയുടെ ബാനറില്‍ മമ്മൂട്ടി നിര്‍മ്മിക്കുന്ന നാലാമത്തെ ചിത്രമാണിത്
റോബി വർഗീസ് രാജ് മമ്മൂട്ടിയെ നായകനാക്കി സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിന്റെ പൂജയും സ്വിച്ചോണ്‍ കർമ്മവും ഇന്ന് പാലായിൽ നടന്നു.
മമ്മൂട്ടി കമ്പനിയുടെ ബാനറില്‍ മമ്മൂട്ടി നിര്‍മ്മിക്കുന്ന നാലാമത്തെ ചിത്രമാണിത്. നൻപകൽ നേരത്ത് മയക്കം, റോഷാക്ക്, കാതൽ എന്നിവയാണ് ഈ ബാനറില്‍ നിര്‍മ്മിക്കപ്പെട്ട ആദ്യ മൂന്ന് ചിത്രങ്ങള്‍. മുഹമ്മദ് ഷാഫിയുടേതാണ് ചിത്രത്തിന്റെ കഥ. അദ്ദേഹത്തോടൊപ്പം ചേർന്ന് തിരക്കഥ ഒരുക്കിയിരിക്കുന്നത് നടന്‍ റോണി ഡേവിഡ് രാജ് ആണ്.
ചിത്രത്തിന്റെ ചിത്രീകരണം പാലാ, കൊച്ചി, കണ്ണൂർ, വയനാട്, അതിരപ്പള്ളി, പൂനെ, മുംബൈ എന്നിവിടങ്ങളിലാണ്.