മമ്മൂട്ടി-മോഹന്‍ലാല്‍ ചിത്രം പേട്രിയറ്റ് കളക്ഷന്‍ റിപ്പോര്‍ട്ട് പുറത്ത്
സിനിമയുടെ ആഗോള കളക്ഷന്‍ റിപ്പോര്‍ട്ട് പുറത്തുവന്നിരിക്കുകയാണ്.
വര്‍ഷങ്ങള്‍ക്ക് ശേഷം മമ്മൂട്ടിയും മോഹന്‍ലാലും ഒന്നിച്ച മഹേഷ് നാരായണന്‍ ചിത്രം പേട്രിയറ്റ് സമ്മിശ്ര പ്രതികരണമാണ് തിയേറ്ററില്‍ നിന്നും നേടിയത്. 19 വര്‍ഷത്തിന് ശേഷമാണ് മമ്മൂട്ടിയും മോഹന്‍ലാലും വീണ്ടും ഒരു സിനിമയ്ക്കായി ഒരുമിക്കുന്നത്. ചിത്രത്തില്‍ ഫഹദ് ഫാസിലും കുഞ്ചാക്കോ ബോബനും ഒരു പ്രധാന വേഷത്തില്‍ എത്തുന്നുണ്ട്. സിനിമയുടെ ആഗോള കളക്ഷന്‍ റിപ്പോര്‍ട്ട് പുറത്തുവന്നിരിക്കുകയാണ്.
ആഗോള ബോക്‌സ് ഓഫീസില്‍ നിന്നും ഇതുവരെ 79.66 കോടിയാണ് സിനിമയുടെ കളക്ഷന്‍. ഇന്ത്യയില്‍ നിന്നും 36.41 കോടിയും ഓവര്‍സീസ് മാര്‍ക്കറ്റില്‍ നിന്ന് 43.25 കോടിയുമാണ് സിനിമയുടെ ഇതുവരെയുള്ള സമ്പാദ്യം. ആദ്യ മൂന്ന് ദിവസം കൊണ്ട് മാത്രം സിനിമ നേടിയത് 61.25 കോടി ആയിരുന്നു. ആദ്യ ദിനം ആഗോള തലത്തില്‍ ചിത്രം 29.37 കോടി നേടിയെന്നാണ് റിപ്പോര്‍ട്ടുകള്‍. ഒരു മലയാള സിനിമയ്ക്ക് ലഭിക്കുന്ന രണ്ടാമത്തെ ഏറ്റവും ഉയര്‍ന്ന കളക്ഷന്‍ ആണിത്. കേരളത്തില്‍ നിന്ന് പേട്രിയറ്റ് നേടിയത് 8.5 കോടി ആണെന്നാണ് സാക്‌നില്‍ക് റിപ്പോര്‍ട്ട് ചെയ്യുന്നത്. ഇന്ത്യയില്‍ നിന്ന് 9.80 കോടിയാണ് സിനിമയുടെ കളക്ഷന്‍.
ആന്റോ ജോസഫ് ഫിലിം കമ്പനി, കിച്ചപ്പു ഫിലിംസ് എന്നിവയുടെ ബാനറില്‍ ആന്റോ ജോസഫ്, കെ ജി അനില്‍കുമാര്‍ എന്നിവര്‍ ചേര്‍ന്നാണ് പേട്രിയറ്റ് നിര്‍മിച്ചിരിക്കുന്നത്.
.jpg)

