പടക്കക്കടയുടെ പശ്ചാത്തലത്തിൽ മമ്മൂട്ടി ; 'മേള'യുടെ പുതിയ പോസ്റ്റർ പുറത്ത്
ദീപാവലി ആഘോഷത്തിന് ആരാധകർക്ക് സിനിമാ സമ്മാനവുമായി എത്തിയിരിക്കുകയാണ് മമ്മൂട്ടി. നടന്റെ പുതിയ മലയാള ചിത്രം 'മേള'യുടെ പുതിയ പോസ്റ്റർ പുറത്തുവിട്ടു. പടക്കക്കടയുടെ പശ്ചാത്തലത്തിൽ മമ്മൂട്ടിയും ചിത്രത്തിന്റെ അണിയറപ്രവർത്തകരും ഒരുമിച്ചുള്ളതാണ് പോസ്റ്റർ.
കറുത്ത വസ്ത്രം ധരിച്ച് കസേരയിൽ ഇരിക്കുന്ന മമ്മൂട്ടിയെ ചുറ്റി ചിത്രത്തിന്റെ സംഘാംഗങ്ങളെയും പോസ്റ്ററിൽ കാണാം. കൈകളിൽ വിവിധതരം പടക്കങ്ങളുമായി നിൽക്കുന്നവരും ചുവന്ന കണ്ണട ധരിച്ച രണ്ട് പെൺകുട്ടികളും ചിത്രത്തിലുണ്ട്. ദീപാവലി ആശംസകൾക്കൊപ്പമാണ് താരം പോസ്റ്റർ പങ്കുവെച്ചത്.
നിതീഷ് സഹദേവ് സംവിധാനം ചെയ്യുന്ന ചിത്രം മമ്മൂട്ടി കമ്പനിയാണ് നിർമിക്കുന്നത്. 'ഫാലിമി', 'തലവൻ തമ്പി തലൈമയിൽ' എന്നീ ചിത്രങ്ങൾക്കു ശേഷം നിതീഷ് ഒരുക്കുന്ന ചിത്രമെന്ന പ്രത്യേകതയും 'മേള'യ്ക്കുണ്ട്.
.jpg)

