താന്‍ കണ്ടത്തില്‍വെച്ച് ഏറ്റവും ഫ്‌ലെക്‌സിബിള്‍ ആയ നടന്‍ മമ്മൂട്ടിയെന്ന് പൃഥ്വിരാജ്

mammootty

മമ്മൂക്കയെ ഏത് കഥാപാത്രമായി കണ്ടാലും അദ്ദേഹം അതുതന്നെയായി മാറിയിട്ടുണ്ടെന്ന തോന്നല്‍ ഉണ്ടാകാറുണ്ട്. '

മലയാള സിനിമയില്‍ ആരാധകര്‍ ഏറെയുള്ള താരങ്ങളാണ് മമ്മൂട്ടിയും പൃഥ്വിരാജും. കഥാപാത്രങ്ങളുടെ പൂര്‍ണതയ്ക്ക് വേണ്ടി ഏത്തറ്റം വരെ പോകാനും ഇരുവരും തയ്യാറാണ്. ഇപ്പോഴിതാ പുതിയ ചിത്രം ഖലീഫയ്ക്ക് വേണ്ടി പൃഥ്വിരാജ് നടത്തിയ ട്രാന്‍ഫോര്‍മേഷന്‍ ശ്രദ്ധ നേടുകയാണ്.എന്നാല്‍ താന്‍ കണ്ടത്തില്‍വെച്ച് ഏറ്റവും ഫ്‌ലെക്‌സിബിള്‍ ആയ നടന്‍ മമ്മൂട്ടിയാണെന്ന് പറയുകയാണ് പൃഥ്വിരാജ്.

'ഞാന്‍ കണ്ടിട്ടുള്ളതില്‍ വെച്ച് ഏറ്റവും ഫ്‌ലെക്‌സിബിളായിട്ടുള്ള നടന്‍ മമ്മൂക്കയാണ്. ലാലേട്ടന്റെയും മമ്മൂക്കയുടെയും പേര് പറഞ്ഞാല്‍ കയ്യടി കിട്ടും എന്നുള്ളത് കൊണ്ടല്ല ഇത് പറയുന്നത്. മമ്മൂക്കയെ ഏത് കഥാപാത്രമായി കണ്ടാലും അദ്ദേഹം അതുതന്നെയായി മാറിയിട്ടുണ്ടെന്ന തോന്നല്‍ ഉണ്ടാകാറുണ്ട്. 'അമരം' സിനിമയിലെ അച്ചൂട്ടിയായി കാണുമ്പോള്‍ അദ്ദേഹം ഒരു യഥാര്‍ഥ മുക്കുവനാണെന്ന് തോന്നും. 'ദി കിംഗ്' സിനിമയില്‍ കളക്ടറായിട്ടാണ് കാണുന്നതെങ്കില്‍ അതും അത്രത്തോളം വിശ്വസനീയമാകും.

ആ രീതിയില്‍ കഥാപാത്രങ്ങളിലേക്ക് പൂര്‍ണമായും ലയിച്ചുപോകാന്‍ കഴിയുന്ന നടനാണ് മമ്മൂക്ക. ഒരു അഭിനേതാവ് എന്ന നിലയില്‍ വേഗത്തില്‍ എളുപ്പത്തില്‍ കഥാപാത്രങ്ങളിലേക്ക് ഫിസിക്കലി ലയിക്കാന്‍ അദ്ദേഹത്തിന് പറ്റുന്നു എന്ന എനിക്ക് തോന്നിയിട്ടുണ്ട്. എന്നെ പ്രചോദിപ്പിച്ചിട്ടുള്ളതും അതാണ്,' പൃഥ്വിരാജ് പറഞ്ഞു.

Tags