'ഫ്രെയിമില്‍ ഇല്ലാത്ത സമയത്ത് മമ്മൂക്ക ഫാന്‍ ഗേളും ഫ്രെയിമില്‍ ഉള്ളപ്പോള്‍ അഭിനേതാവുമാണ് ഞാന്‍ ; മമ്മൂട്ടിക്കൊപ്പം അഭിനയിക്കാനായതിന്റെ അനുഭവം പങ്കുവെച്ച് നടി സെറിന്‍

zerin

പേട്രിയറ്റിന്റെ പ്രൊമോഷനുമായി ബന്ധപ്പെട്ടു നല്‍കിയ അഭിമുഖത്തിനിടെ സംസാരിക്കുകയായിരുന്നു സെറിന്‍ ഷിഹാബ്.

ആട്ടം, ഇത്തിരി നേരം തുടങ്ങിയ സിനിമകളിലൂടെ മലയാളികളുടെ സ്‌നേഹം പിടിച്ചുപറ്റിയ നടിയാണ് സെറിന്‍ ഷിഹാബ്. മമ്മൂട്ടി, മോഹന്‍ലാല്‍ കേന്ദ്ര കഥാപാത്രങ്ങളായി എത്തുന്ന പേട്രിയറ്റിലും സെറിന്‍ ഒരു പ്രധാന വേഷത്തില്‍ എത്തുന്നുണ്ട്. ഇപ്പോഴിതാ മമ്മൂട്ടിക്കൊപ്പം അഭിനയിക്കാനായതിന്റെ അനുഭവം പങ്കുവെക്കുകയാണ് നടി. പേട്രിയറ്റിന്റെ പ്രൊമോഷനുമായി ബന്ധപ്പെട്ടു നല്‍കിയ അഭിമുഖത്തിനിടെ സംസാരിക്കുകയായിരുന്നു സെറിന്‍ ഷിഹാബ്.

'ഫ്രെയിമില്‍ ഇല്ലാത്ത സമയത്ത് മമ്മൂക്ക ഫാന്‍ ഗേളും ഫ്രെയിമില്‍ ഉള്ളപ്പോള്‍ അഭിനേതാവുമാണ് ഞാന്‍. ഇത് രണ്ടും ഒരുമിച്ച് കൊണ്ടുപോകുന്നത് തന്നെ ഒരു വലിയ സംഭവമാണ്. അതില്‍ എനിക്കൊരുപാട് സന്തോഷമുണ്ട്. ഞാന്‍ സിനിമയിലേക്ക് വരുന്ന സമയത്ത്, ഓഡിഷന് കൊടുക്കുന്ന പെര്‍ഫോമന്‍സ് വീഡിയോ 'മതിലുകള്‍' എന്ന സിനിമയിലെ സീനായിരുന്നു. ആ സീനെടുത്ത് പെര്‍ഫോം ചെയ്യുമ്പോള്‍ ഞാനൊരിക്കലും ഇത് വിചാരിച്ചിരുന്നില്ല. ഒരു ഏഴ്- എട്ട് വര്‍ഷം മുന്‍പായിരുന്നു ഈ സംഭവം. ആ സീന്‍ ചെയ്യുമ്പോള്‍ ഞാനൊരിക്കലും വിചാരിച്ചിരുന്നില്ല മമ്മൂക്കയുടെ കൂടെ പെര്‍ഫോം ചെയ്യാന്‍ പറ്റുമെന്ന്. ഈ സംഭവിക്കുന്നത് തന്നെ എന്നെ സംബന്ധിച്ച് എന്റെ സ്വപ്ന സാക്ഷാത്ക്കാരമാണ്. സന്തോഷമുണ്ട്', സെറിന്‍ ഷിഹാബിന്റെ വാക്കുകള്‍.

Tags