ദൃശ്യം ചെയ്യാന്‍ തനിക്ക് പ്ലാന്‍ ഇല്ലായിരുന്നു, നല്ല വേഷമെന്ന് പറഞ്ഞ് നിര്‍ബന്ധിച്ചത് മമ്മൂക്ക ; മീന
'ദൃശ്യം ആദ്യഭാഗത്തില്‍ അഭിനയിക്കാമോ എന്ന് ചോദിച്ചപ്പോള്‍ ഞാന്‍ വേണ്ട എന്ന് പറഞ്ഞതാണ്.
ദൃശ്യം ചെയ്യാന്‍ തനിക്ക് പ്ലാന്‍ ഇല്ലായിരുന്നുവെന്ന് പറയുകയാണ് മീന. ആദ്യഭാഗത്തിന്റെ തിരക്കഥ കേട്ടപ്പോള്‍ ചെയ്യുന്നില്ല എന്നായിരുന്നു തീരുമാനം എന്നും ജിത്തുവിനെ കാണും മുന്നേ മമ്മൂക്കയാണ് സിനിമയില്‍ നല്ല വേഷമാണെന്നു പറഞ്ഞ് നിര്‍ബന്ധിച്ചതെന്നും മീന പറഞ്ഞു.
'ദൃശ്യം ആദ്യഭാഗത്തില്‍ അഭിനയിക്കാമോ എന്ന് ചോദിച്ചപ്പോള്‍ ഞാന്‍ വേണ്ട എന്ന് പറഞ്ഞതാണ്. എന്ത് വിഢിത്തമാണ് ഞാന്‍ പറഞ്ഞതെന്ന് ഇപ്പോള്‍ തോന്നുന്നു. എന്റെ മകള്‍ക്കപ്പോള്‍ രണ്ട് വയസുമാത്രമായിരുന്നു ഉണ്ടായിരുന്നത്. അവളെ വിട്ടിട്ട് വരാന്‍ പറ്റില്ലെന്ന് വിചാരിച്ചിട്ടാണ് അങ്ങനെ പറഞ്ഞത്. നല്ല തിരക്കഥയും കഥാപാത്രവുമൊക്കെയാണെങ്കിലും മകളെക്കുറിച്ചോര്‍ത്ത് വരാന്‍ പറ്റില്ലെന്ന് ആന്റണിയോട് പറഞ്ഞു.ജീത്തു എന്നെ വന്ന് കാണുന്നതിനും മുന്‍പ് ചിത്രത്തേക്കുറിച്ച് മമ്മൂക്ക പറഞ്ഞിരുന്നു.
നല്ല കഥാപാത്രമാണ്. നിനക്ക് നന്നായി ചേരും. ജീത്തു വന്ന് കഥ പറയും എന്നൊക്കെ അദ്ദേഹം പറഞ്ഞു. പക്ഷേ എനിക്ക് അപ്പോഴും ഉറപ്പില്ലായിരുന്നു. ആ കഥാപാത്രത്തെ പരിപൂര്‍ണതയില്‍ അവതരിപ്പിക്കാന്‍ പറ്റുമോ എന്ന ആശങ്കയുണ്ടായിരുന്നു. കുറേ ആശയക്കുഴപ്പങ്ങളുണ്ടായിരുന്നു. എങ്കിലും എനിക്കുവേണ്ടി എന്ത് സൗകര്യവും ചെയ്തുതരാമെന്ന് ആന്റണി പറഞ്ഞിരുന്നു. അങ്ങനെ ഞാന്‍ റാണി എന്ന കഥാപാത്രത്തോട് യെസ് പറഞ്ഞു,' മീന പറയുന്നു.
.jpg)

