മമ്മൂട്ടിയെ കാണുമ്പോൾ വലിയ സ്നേഹമൊക്കെയാണ് പക്ഷെ ഒന്നിച്ച് അഭിനയിക്കാറില്ല ; ഗണേഷ് കുമാർ
നടൻ മമ്മൂട്ടിയുമായി ഒന്നിച്ചഭിനയിക്കാത്തത് സ്വാഭാവികമല്ലെന്ന് മന്ത്രിയും നടനുമായ കെ.ബി ഗണേഷ് കുമാർ. മമ്മൂട്ടിയോടൊപ്പം അവസാനം അഭിനയിച്ച സിനിമ കിങ് ആണെന്ന് ഗണേഷ് കുമാർ പറഞ്ഞു. മമ്മൂട്ടിയുടെ സിനിമകളിൽ തന്നെ വിളിക്കാറില്ലെന്നും അദ്ദേഹം പറഞ്ഞു.
'മോഹൻലാലിനൊപ്പം സിനിമകൾ വരാറുണ്ടെല്ലോ എന്നും എന്നാൽ മമ്മൂട്ടിയോടൊപ്പം കണ്ടിട്ട് കുറച്ച് കാലമായല്ലോ?' എന്നുമുള്ള ചോദ്യത്തിന് മറുപടി പറയുകയായിരുന്നു ഗണേഷ്. ഇത് സ്വാഭാവികമാണെന്ന് താൻ വിശ്വസിക്കുന്നില്ലെന്നും കാണുമ്പോൾ വലിയ സ്നേഹമൊക്കെയാണ് പക്ഷെ അഭിനയിക്കാറില്ലെന്നും അത് എന്തുകൊണ്ടാണെന്ന് അറിയില്ലെന്നും അദ്ദേഹം പറഞ്ഞു.
tRootC1469263">'അദ്ദേഹവുമായിട്ട് അഭിനയിക്കാറില്ല. കാരണം അദ്ദേഹത്തിൻറെ പടങ്ങളിലേക്ക് വിളിക്കാറില്ല. നമ്മൾ അങ്ങോട്ട് ചെന്ന് ചോദിക്കാറുമില്ലല്ലോ. ലാലേട്ടൻ അഭിനയിക്കുന്ന പടങ്ങളിൽ പലപ്പോഴും വിളിക്കും. നേര് എന്ന സിനിമയിൽ എനിക്ക് അഭിനയിക്കാൻ പറ്റില്ലെന്നാണ് കരുതിയത്. അത് തുടങ്ങും എന്ന് പറഞ്ഞ സമയത്ത് നിയമസഭ ഉണ്ടായിരുന്നു. പക്ഷെ ലാലേട്ടൻ അഭിനയിക്കാനിരുന്ന കന്നട സിനിമ അദ്ദേഹം ഇടപെട്ട് മാറ്റിവെച്ച് ഇത് ഷൂട്ട് ചെയ്തു' -ഗണേഷ് കുമാർ പറഞ്ഞു.
.jpg)


