മമ്മൂട്ടി ചിത്രം 'ക്രിസ്റ്റഫർ' ഒ.ടി.ടിയിലേക്ക്; റിലീസിങ് ഡേറ്റ് പുറത്ത്

dsg

മമ്മൂട്ടിയുടെ ഏറ്റവും പുതിയ ചിത്രമായ ക്രിസ്റ്റഫർ ആമസോൺ പ്രൈമിൽ. മാർച്ച് 9 മുതലാണ് ചിത്രം സ്ട്രീം ചെയ്യുക.

മമ്മൂട്ടിയെ കേന്ദ്രകഥാപാത്രമാക്കി ബി. ഉണ്ണികൃഷ്ണൻ സംവിധാനം ചെയ്ത ചിത്രമാണ് ക്രിസ്റ്റഫർ. ഫെബ്രുവരി 10 നാണ് സിനമ തിയറ്ററുകളിൽ എത്തിയത്. സമ്മിശ്രപ്രതികരണമാണ് ക്രിസ്റ്റഫറിന് ലഭിച്ചത്.

മെഗാസ്റ്റാറിനോടൊപ്പം വൻ താരനിര അണിനിരന്ന ചിത്രത്തിൽ സ്നേഹ, അമല പോൾ, ഐശ്വര്യ ലക്ഷ്മി തുടങ്ങിയവരായിരുന്നു നായികമാർ. തെന്നിന്ത്യൻ താരം വിനയ് റായ് ആയിരുന്നു വില്ലൻ. ഷൈൻ ടോം ചാക്കോ, ദിലീഷ് പോത്തൻ, സിദ്ദിഖ്, ജിനു എബ്രഹാം, വിനീത കോശി, വ വാസന്തി എന്നിവരാണ് മറ്റുകഥാപാത്രങ്ങളെ അവതരിപ്പിച്ചത്.

ആര്‍.ഡി ഇല്യൂമിനേഷന്‍സാണ് ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്. ഫൈസ് സിദ്ദിഖ്: ഛായാഗ്രാഹകന്‍. സംഗീതം: ജസ്റ്റിന്‍ വര്‍ഗീസ്, എഡിറ്റിംഗ്: മനോജ്, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍: അരോമ മോഹന്‍, കലാ സംവിധാനം: ഷാജി നടുവില്‍, വസ്ത്രാലങ്കാരം: പ്രവീണ്‍ വര്‍മ്മ, ആക്ഷന്‍ കൊറിയോഗ്രഫി: സുപ്രീം സുന്ദര്‍.

കാതല്‍, തെലുങ്ക് ചിത്രം ഏജന്റ്, കണ്ണൂര്‍ സ്വാഡ് എന്നിവയാണ് ഇനി പുറത്തു വരാനുള്ള മമ്മൂട്ടിയുടെ ചിത്രങ്ങൾ
 

Share this story