'പാട്രിയറ്റ്' സെറ്റില്‍ പുതു വര്‍ഷം ആഘോഷിച്ച് മമ്മൂട്ടി

patriot

മമ്മൂട്ടിക്കൊപ്പം സംവിധായകന്‍ മഹേഷ് നാരായണന്‍, നിര്‍മ്മാതാവ് ആന്റോ ജോസഫ് എന്നിവരും ആഘോഷത്തിന്റെ ഭാഗമായി.

മലയാളത്തിന്റെ മഹാനടന്മാരായ മമ്മൂട്ടി, മോഹന്‍ലാല്‍ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി മഹേഷ് നാരായണന്‍ ഒരുക്കുന്ന മള്‍ട്ടിസ്റ്റാര്‍ ചിത്രമായ 'പാട്രിയറ്റ്' ന്റെ സെറ്റില്‍ പുതു വര്‍ഷം ആഘോഷിച്ച് മെഗാസ്റ്റാര്‍ മമ്മൂട്ടി. ചിത്രത്തിന്റെ അണിയറ പ്രവര്‍ത്തകര്‍ക്ക് ഒപ്പം കേക്ക് മുറിച്ചാണ് അദ്ദേഹം ആഘോഷത്തിന്റെ ഭാഗമായത്.

tRootC1469263">

മമ്മൂട്ടിക്കൊപ്പം സംവിധായകന്‍ മഹേഷ് നാരായണന്‍, നിര്‍മ്മാതാവ് ആന്റോ ജോസഫ് എന്നിവരും ആഘോഷത്തിന്റെ ഭാഗമായി. ഇപ്പോള്‍ അവസാന ഘട്ട ചിത്രീകരണം പുരോഗമിക്കുന്ന ചിത്രം ഈ വര്‍ഷം വിഷു റിലീസായി എത്തുമെന്നാണ് സൂചന.

മമ്മൂട്ടി, മോഹന്‍ലാല്‍ എന്നിവര്‍ക്കൊപ്പം ഫഹദ് ഫാസില്‍, കുഞ്ചാക്കോ ബോബന്‍, നയന്‍താര, രേവതി എന്നിവര്‍ ആണ് ചിത്രത്തിലെ പ്രധാന വേഷങ്ങള്‍ ചെയ്യുന്നത്.

Tags