മമ്മൂട്ടിയും മോഹന്‍ലാലുമൊക്കെ നല്ല ആശാരിമാര്‍, ദൈവമേ, എന്നെയും ഒരു നല്ല ആശാരിയാക്കി മാറ്റണമേ: ഹരീഷ് പേരടി

google news
hareesh peradi

ഓസ്‌കാര്‍ ലഭിച്ചതിന്റെ ആഹ്‌ളാദത്തിലാണ് ഇന്ത്യന്‍ സിനിമാ ലോകം. അതോടൊപ്പം കാര്‍പെന്റേഴ്‌സ് എന്ന വാക്കിനെ ചൊല്ലിയുള്ള വിവാദങ്ങളും തലപൊക്കി. പുരസ്‌കാരം സ്വീകരിച്ച ശേഷം, താന്‍ കുട്ടിക്കാലത്ത് കാര്‍പെന്റേഴ്‌സിനെ കേട്ടാണ് വളര്‍ന്നതെന്ന കീരവാണിയുടെ വാക്കുകളാണ് തെറ്റിദ്ധരിക്കപ്പെട്ടത്.

ആശാരിമാര്‍ എന്ന വ്യാഖ്യാനം ഇതിനുണ്ടായി. എന്നാല്‍ കീരവാണി ഉദ്ദേശിച്ചത് കാര്‍പെന്റേഴ്‌സ് എന്ന പാശ്ചാത്യ സംഗീത ബാന്റിനെ കുറിച്ചായിരുന്നു. ഇപ്പോള്‍ ആ വിഷയത്തില്‍ പ്രതികരണവുമായി എത്തിയിരിക്കുകയാണ് നടന്‍ ഹരീഷ് പേരടി.

ഫെയ്‌സ്ബുക്ക് പോസ്റ്റ്
'Carpenters നെ ആശാരിമാര്‍ എന്ന് വിളിക്കുന്നത് ലോകത്തിലെ ആദ്യ സംഭവമൊന്നുമല്ല..സംഗീതത്തിലെ അളവും തുക്കവും കൃത്യമായി അറിയുന്നവര്‍ തന്നെയാണ് സംഗീതത്തിലെ പെരുന്തച്ചന്‍മാര്‍..Carpenters എന്ന സംഗീത ബാന്‍ഡിന് ആ പേര് വരാനുള്ള ക്രിയാത്മകമായ കാരണം പോലും ചിലപ്പോള്‍ അതായിരിക്കാം..എനിക്കറിയില്ല…

എന്തായാലും മലയാളത്തിലെ ഒരു പുതിയ സംഗീത കൂട്ടായമക്ക് ഇരു കൈയ്യും നീട്ടി സ്വീകരിക്കാന്‍ പറ്റുന്ന ഒരു പേരാണ് 'ആശാരിമാര്‍'അല്ലെങ്കില്‍ 'പെരുന്തച്ചന്‍മാര്‍'..എന്റെ അഭിപ്രായത്തില്‍ കീരവാണിയും, A.R.റഹ്മാനും, അമിതാബച്ചനും, രജനികാന്തും, കമലഹാസനും, മമ്മുട്ടിയും, മോഹന്‍ലാലുമൊക്കെ അവരവരുടെ മേഖലയിലെ നല്ല ആശാരിമാരാണ്..
അളവും തൂക്കവും അറിയുന്ന നിര്‍മ്മാണത്തിന്റെ സൗന്ദര്യ ശാസത്രമറിയുന്ന പെരുന്തച്ചന്‍മാര്‍…മാദ്ധ്യമ പ്രവര്‍ത്തകരുടെ ഒരു ചെറിയ തെറ്റ്..ഒരു വലിയ ശരിയിലേക്ക് വിരല്‍ ചൂണ്ടുന്നു..ദൈവമേ എന്നെയും ഒരു നല്ല ആശാരിയാക്കി മാറ്റണമേ'

Tags