വിഗ് മാറിയപ്പോഴാണ് എന്‍റെ മുടി പൃഥിരാജ് കാണുന്നത്, അനുഭവം തുറന്ന് പറഞ്ഞ് മംമ്ത

മലയാളികളുടെ പ്രിയ താരമാണ് മംമ്ത മോഹൻദാസ്. കാന്‍സറിനെ ധൈര്യം കൊണ്ട് തോല്‍പിച്ച് മുന്നേറിയ മംമ്ത ഒരുപാടുപേർക്ക് പ്രചോദനമാണ്. . വിറ്റിലിഗോ അഥവാ വെള്ളപ്പാണ്ട് എന്ന ത്വക്ക്‌രോഗത്തെ അതിജീവിക്കാനുള്ള ശ്രമത്തിലാണ് മംമ്ത. തുടരെ തുടരെ വെല്ലുവിളികൾ അസുഖത്തിന്റെ പേരിലും തന്റെ ജീവിത സാഹചര്യങ്ങളുടെ പേരിലും മംമ്തയെ പിടികൂടിയിട്ടും താരം പതറിയില്ല. ഒരു മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിനാണ് താന്‍ കടന്നു പോയ അവസ്ഥകളെ കുറിച്ച് താരം പറഞ്ഞത്.
മംമ്‌തയുടെ വാക്കുകൾ:
'അങ്ങനെ പറയാൻ മാത്രം എന്റെ ലൈഫിൽ ഡ്രാമയൊന്നും ഇല്ല. ചെറിയ കാര്യങ്ങൾ പറയുമ്പോഴേക്കും പിന്നെ മീഡിയകൾ അതിൽ ഡ്രാമയുണ്ടാക്കും. അപ്പോൾ വായിക്കാനൊരു കൗതുകമാണ്. 2009 ൽ കാൻസർ വന്നപ്പോൾ ഞാൻ മറച്ച് വെച്ചു.
2010 അവസാനത്തോടെയാണ് തുറന്ന് പറയുന്നത്. അപ്പോഴേക്കും ചികിത്സ കഴിഞ്ഞിരുന്നു. കഥ തുടരുന്നു, അൻവർ എന്നീ സിനിമകളുടെ ഷൂട്ടിംഗ് കഴിഞ്ഞ ശേഷമാണ് ജെഎഫ്ഡബ്ല്യു എന്ന മാഗസിനിൽ തുറന്ന് പറയുന്നത്. ഓട്ടോ ഇമ്മ്യൂൺ പ്രശ്നം വന്നപ്പോഴും പത്ത് മാസം ഒന്നും പറഞ്ഞിട്ടില്ല.
കാൻസറിന് മുമ്പ് എന്റെ റിലീസ് ചെയ്ത സിനിമ പാസഞ്ചറായിരുന്നു. ആൾക്കാരുടെ ക്യൂരിയോസിറ്റിയാണ് ഇവിടെ ഇന്ററസ്റ്റിംഗ്. ബഹുമാനമില്ലാത്ത ക്യൂരിയോസിറ്റി. വിഷ്വലി എഫക്ട് ചെയ്യുന്ന പ്രശ്നമായപ്പോഴാണ് എനിക്ക് നേരിട്ട് അറ്റാക്ക് വരാൻ തുടങ്ങിയത്.
അവസാന പടത്തിൽ നിങ്ങൾക്ക് നീണ്ട മുടിയായിരുന്നു, എന്താണ് നിങ്ങൾ മുടി വെട്ടി ഷോൾ ധരിച്ചിരിക്കുന്നതെന്ന്. ഇത് ഒരാളല്ല ചോദിച്ചത്. പത്ത് പതിനഞ്ച് പേർ ചോദിച്ചുണ്ടായിരുന്നു. ആളുകൾ മനസ്സിലാക്കാത്തത് നമ്മളും മനുഷ്യരാണെന്നാണ്.
അൻവർ എന്ന സിനിമയിൽ അവസാന ഭാഗത്ത് വാട്ട് യു ഫീലിംഗ് എന്ന സോങ് ഷൂട്ട് ചെയ്യുന്ന സമയത്താണ് വിഗ് റീമൂവ് ചെയ്യുന്നത്. അമലും പൃഥിയും ഓ മൈ ഗോഡ് നിന്റെ ഹെയർ ഇപ്പോഴല്ലേ കാണുന്നത്, നന്നായിട്ടുണ്ട് ലെറ്റ്സ് യൂസ് ഇറ്റ് എന്ന് പറഞ്ഞു. ആ സമയം നല്ലൊരു നിമിഷമാക്കാൻ അവരും സഹായിച്ചു. അവരത് സെലിബ്രേറ്റ് ചെയ്തു.