മാമൻ ഒടിടിയിലേക്ക്


സൂരി നായകനായി എത്തിയ ചിത്രമാണ് മാമൻ. ഐശ്വര്യ ലക്ഷ്‍മിയാണ് ചിത്രത്തിൽ നായികയായി എത്തിയത്. വൻ പ്രതികരണമാണ് സൂരി ചിത്രത്തിന് തിയറ്ററുകളിൽ നിന്ന് ലഭിച്ചിരുന്നത് എന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. ചിത്രം സീ 5ലൂടെ ജൂലൈ അഞ്ചിന് ഒടിടിയിൽ എത്തിയേക്കും എന്നാണ് പുതിയ റിപ്പോർട്ടുകൾ.
tRootC1469263">പ്രശാന്ത് പാണ്ഡ്യരാജ് ആണ് ചിത്രത്തിൻ്റെ സംവിധാനം നിർവ്വഹിച്ചത്. രാജ് കിരൺ ആണ് മാമനിൽ മറ്റൊരു പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചിരുന്നത്. ഹൃദയം അടക്കമുള്ള ചിത്രങ്ങളിലെ ഗാനങ്ങൾ കൊണ്ട് ശ്രദ്ധേയനായ ഹിഷാം അബ്ദുൾ വഹാബ് ആണ് ചിത്രത്തിലെ സംഗീത സംവിധാനം ഒരുക്കിയിരുന്നത്. നേരത്തെ റിലീസ് ചെയ്‍ത ഗാനങ്ങളും ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. മാമൻ ശ്രീ പ്രിയ കമ്പെയിൻസ് ആണ് കേരളത്തിൽ വിതരണം ചെയ്തിരുന്നത്.

അതേസമയം ദിനേശ് പുരുഷോത്തമൻ ആണ് ചിത്രത്തിൻറെ ഛായാഗ്രാഹണം നിർവ്വഹിച്ചിരിക്കുന്നത്. കലാസംവിധാനം ജി ദുരൈരാജ്, എഡിറ്റിംഗ് ഗണേഷ് ശിവ, സ്റ്റണ്ട് ഡയറക്റ്റർ മഹേഷ് മാത്യു, നൃത്തസംവിധാനം ബാബ ബാസ്കർ, കോസ്റ്റ്യൂമർ എം സെൽവരാജ്, വരികൾ വിവേക്, കോസ്റ്റ്യൂം ഡിസൈനർ ഭാരതി ഷൺമുഖം, എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ ഗോപി ധനരാജ്, എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ ആർ ബാല കുമാർ, പ്രൊഡക്ഷൻ എക്സിക്യൂട്ടീവ് ഹരി വെങ്കട് സി, പ്രൊഡക്ഷൻ മാനേജർ ഇ വിഗ്നേശ്വരൻ, ക്രിയേറ്റീവ് പ്രൊഡ്യൂസർ മനോജ്, സ്റ്റിൽസ് ആകാശ് ബി, പിആർഒ യുവരാജും ആണ്. പബ്ലിസിറ്റി ഡിസൈനർ ദിനേഷ് അശോക്. ലാർക് സ്റ്റുഡിയോസിൻറെ ബാനറിൽ കെ കുമാർ ആണ് ചിത്രത്തിൻറെ നിർമ്മാണം നിർവ്വഹിച്ചിരിക്കുന്നത്. ചെറിയ ബജറ്റിലൊരുങ്ങിയ ചിത്രമാണ് മാമൻ. ബജറ്റ് ഏകദേശം 10 കോടിക്ക് താഴെയാണെന്നാണ് സിനിമ അനലിസ്റ്റുകളുടെ റിപ്പോർട്ട്.