എമ്പുരാന് വേണ്ടി പൃഥ്വിരാജ് കരഞ്ഞ് കാല് പിടിച്ചെന്ന വാദം തള്ളി മല്ലിക സുകുമാരൻ
ഏറെ വിവാദമായ ചിത്രമായിരുന്നു പൃഥ്വിരാജ് സംവിധാനം ചെയ്ത മലയാള ചിത്രം എമ്പുരാൻ. സെൻസർ ബോർഡിൻ്റെ വെട്ടുകളും കഴുത്ത് ഞെരുക്കലുകളും കാരണം സിനിമ ഏറെ ചർച്ച ചെയ്യപ്പെട്ടിരുന്നു. ആ സാഹചര്യത്തിലാണ് സിനിമയ്ക്ക് വേണ്ടി പൃഥ്വിരാജ് സെൻസർബോർഡിൻ്റെ മുന്നിൽ കരഞ്ഞ് കാലി പിടിച്ചിരുന്നു എന്ന രീതിയുിലുള്ള കള്ള പ്രചാരണങ്ങൾ നടന്നത്. സിനിമയുടെ സമയത്ത് പൃഥ്വിരാജ് എടുത്ത നിലപാടുകളും ഏറെ ചർച്ച ചെയ്യപ്പെട്ടിരുന്നു.
tRootC1469263">എന്നാൽ ഇപ്പോൾ കള്ള പ്രചാരണങ്ങൾക്കെതിരെ രംഗത്ത് വന്നിരിക്കുന്നത് പൃഥ്വിരാജിൻ്റെ അമ്മ തന്നെയാണ്. സിനിമ സെൻസർ ചെയ്യുന്നതുമായി ബന്ധപ്പെട്ട ചില സാങ്കേതിക കാര്യങ്ങൾ സംസാരിക്കാൻ സെൻസർ ബോർഡ് വിളിച്ചതനുസരിച്ച് പൃഥ്വിരാജ് അവിടെ പോകുക മാത്രമാണ് ചെയ്തതെന്നും, അല്ലാതെ പ്രചരിക്കുന്നത് പോലെ നാടകീയമായ സംഭവങ്ങളൊന്നും അവിടെ ഉണ്ടായിട്ടില്ലെന്നും മല്ലിക സുകുമാരൻ പറഞ്ഞു.
കാല് പിടിച്ചെന്ന് പറയുന്നത് ഏത് പൃഥ്വിരാജെന്നായിരുന്നു മല്ലിക സുകുമാരൻ്റെ മറ്റൊരു ചോദ്യം. തന്റെ മകൻ തൻ്റെ കാല് പിടിച്ചെങ്കിൽ എന്നാണ് താൻ ആലോചിക്കുന്നതെന്നും മല്ലിക സുകുമാരൻ തമാശയായി പറഞ്ഞു.
.jpg)


