മാളികപ്പുറം നാളെ ഒടിടിയിൽ പ്രദർശനം ആരംഭിക്കും

sag


ഉണ്ണി മുകുന്ദൻ നായകനായ മാളികപ്പുറം ആഗോള കളക്ഷനിൽ 100 ​​കോടി പിന്നിട്ടു. റിലീസ് ചെയ്ത ആറാം വാരത്തിലും മാളികപ്പുറം ജൈത്രയാത്ര തുടരുകയാണ്. അഭിലാഷ് പിള്ളയുടെ തിരക്കഥയിൽ വിഷ്ണു ശശി ശങ്കർ സംവിധാനം ചെയ്ത ചിത്രമാണ് മാളികപ്പുറം. മാളികപ്പുറം റിലീസ് ചെയ്ത് 40-ാം ദിവസം 100 കോടി ക്ലബ്ബിലെത്തി. ഇപ്പോൾ സിനിമ ഒടിടി റിലീസിന് ഒരുങ്ങുകയാണ്. ചിത്രം നാളെ  ഡിസ്‌നി പ്ലസ് ഹോട്ട്സ്റ്റാറിൽ റിലീസ് ചെയ്യും.

ഉണ്ണി മുകുന്ദന്റെ ആദ്യ 100 കോടി ചിത്രം കൂടിയാണിത്. ഈ വർഷം മലയാളത്തിലെ ആദ്യ 100 കോടി ക്ലബ്ബ് ചിത്രം എന്ന നേട്ടവും മാളികപ്പുറം സ്വന്തമാക്കി. തിയേറ്ററുകളിൽ നിറഞ്ഞ സദസ്സിലേക്ക് മാളികപ്പുറം ഓടിക്കൊണ്ടിരിക്കുകയാണ്. ചിത്രത്തിന്റെ കന്നഡ, തമിഴ്, തെലുങ്ക് പതിപ്പുകൾക്കും മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. ഉണ്ണി മുകുന്ദനെ കൂടാതെ, ബാലതാരങ്ങളായ ദേവ നന്ദ, ശ്രീപത്, സൈജു കുറുപ്പ്, രമേഷ് പിഷാരടി, ടി.ജി രവി, തുടങ്ങിയവരും ചിത്രത്തിൽ അഭിനയിക്കുന്നുണ്ട്. കാവ്യ ഫിലിം കമ്പനിയുടെയും ആൻ മെഗാ മീഡിയയുടെയും ബാനറിൽ പ്രിയ വേണുവും നീത പിന്റോയും ചേർന്നാണ് ചിത്രം നിർമ്മിച്ചത്.
 

Share this story