മാളികപ്പുറം കണ്ടു, അത്യുഗ്രൻ സിനിമാനുഭവമെന്ന് ജൂഡ് ആന്റണി

jude
അത്യുഗ്രൻ സിനിമാനുഭവം ആയിരുന്നു മാളികപ്പുറമെന്നും  വിഷ്ണു ശശിശങ്കർ എന്ന സംവിധായകന്റെ മികച്ച തുടക്കമാണ് ചിത്രമെന്നും ജൂഡ് ആന്റണി ഫേസ്ബുക്കിൽ കുറിച്ചു. 

ഉണ്ണി മുകുന്ദൻ നായകനായി എത്തിയ ചിത്രമാണ് 'മാളികപ്പുറം'. വിഷ്ണു ശശി ശങ്കർ സംവിധാനം ചെയ്ത ചിത്രത്തെ പ്രശംസിച്ച് കൊണ്ട് സിനിമയ്ക്ക് അകത്തും പുറത്തുമുള്ള നിരവധി പേരാണ് രം​ഗത്തെത്തുന്നത്. 

ഇപ്പോഴിതാ മാളികപ്പുറത്തെ പ്രശംസിച്ച് രം​ഗത്ത് എത്തിയിരിക്കുകയാണ് നടനും സംവിധായകനുമായ ജൂഡ് ആന്റണി ജോസഫ്. 

അത്യുഗ്രൻ സിനിമാനുഭവം ആയിരുന്നു മാളികപ്പുറമെന്നും  വിഷ്ണു ശശിശങ്കർ എന്ന സംവിധായകന്റെ മികച്ച തുടക്കമാണ് ചിത്രമെന്നും ജൂഡ് ആന്റണി ഫേസ്ബുക്കിൽ കുറിച്ചു. 

അഭിനേതാക്കൾ എല്ലാവരും മികച്ചു നിന്നെങ്കിലും ഏറ്റവും ഇഷ്ട്ടമായത് കല്ലുവിനെ അവതരിപ്പിച്ച ദേവനന്ദയെയും ഉണ്ണിയെയും ആണെന്നും ജൂഡ് ആന്റണി പറയുന്നു. 

ജൂഡ് ആന്റണി ജോസഫിന്റെ വാക്കുകൾ ഇങ്ങനെ

മാളികപ്പുറം കണ്ടു. അത്യുഗ്രൻ സിനിമാനുഭവം . അഭിലാഷ് പിള്ളയുടെ മികച്ച തിരക്കഥ, വിഷ്ണു ശശിശങ്കർ എന്ന സംവിധായകന്റെ മികച്ച തുടക്കം. അഭിനേതാക്കൾ എല്ലാവരും മികച്ചു നിന്നെങ്കിലും ഏറ്റവും ഇഷ്ടായത് കല്ലുവിനെ അവതരിപ്പിച്ച ദേവനന്ദയെയും ഉണ്ണിയെയുമാണ് . Congratulations Venu sir, Priya chechi, Anto chettan , Neeta chechi and whole team of Malikappuram.

Share this story