ഐഎംഡിബി പട്ടികയിൽ മലയാളികൾ; ജനപ്രിയ സംവിധായകരിൽ അഞ്ചാം സ്ഥാനത്ത്‌ പൃഥ്വിരാജ്, ജനപ്രിയ താരങ്ങളുടെ ലിസ്റ്റിൽ കല്യാണി

prithviraj
prithviraj

 2025 അവസാനിക്കാൻ കേവലം ദിവസങ്ങൾ മാത്രം അവശേഷിക്കെ നേട്ടങ്ങളുടെ പട്ടികയിൽ വീണ്ടും ഇടം പിടിച്ചിരിക്കുകയാണ് മലയാള സിനിമ. ഇന്റര്‍നെറ്റ് മൂവി ഡാറ്റാബേസ് (ഐഎംഡിബി) പട്ടിക പുറത്തു വന്നപ്പോൾ പ്രഭ മങ്ങാതെ മലയാളം സിനിമയും. പൃഥ്വിരാജ്, ഡൊമനിക് അരുൺ, കല്യാണി പ്രിയദർശൻ എന്നിവരാണ് പട്ടികയിലുള്ള മലയാളികൾ.

tRootC1469263">

മോഹൻലാൽ ചിത്രം എൽ 2: എമ്പുരാനിലൂടെയാണ് പൃഥ്വിരാജ് ജനപ്രിയ സംവിധായകരുടെ പട്ടികയിൽ ഇടം പിടിച്ചത്. ലോക ചാപ്റ്റർ 1 ചന്ദ്ര സംവിധാനം ചെയ്ത ഡൊമനിക് അരുൺ പട്ടികയിൽ എട്ടാം സ്ഥാനത്തുണ്ട്. ജനപ്രിയ താരങ്ങളുടെ ലിസ്റ്റിലാണ് കല്യാണി പ്രിയദർശൻ ഉള്ളത്. ലിസ്റ്റിൽ ഏഴാമതാണ് കല്യാണി.

സയ്യാര സിനിമയിലെ അഹാൻ പാണ്ഡേയും അനീത് പദ്ധയുമാണ് ജനപ്രിയ താരങ്ങളുടെ പട്ടികയിലെ ആദ്യ രണ്ടു സ്ഥാനക്കാർ. ജനപ്രിയ സംവിധായകരുടെ പട്ടികയിലെ ആദ്യ രണ്ടു സ്ഥാനക്കാർ സയ്യാരയുടെ സംവിധായകൻ മോഹിത് സൂരിയും ദി ബാ***ഡ്സ് ഓഫ് ബോളിവുഡ് സംവിധായകൻ ആര്യൻ ഖാനുമാണ്

Tags