മലയാളത്തിന്റെ ബാഹുബലി; ലാലേട്ടന് വേണ്ടി ഉപയോ​ഗിച്ചത് 14 ലക്ഷത്തിന്റെ ജാക്കറ്റുകളും 2 ലക്ഷത്തിന്റെ ​ഗ്ലാസുകളും

empuran
empuran

പൃഥ്വിരാജ് സുകുമാരൻ മോഹൻലാലിനെ നായകനാക്കി  സംവിധാനം ചെയ്യുന്ന ചിത്രം എമ്പുരാൻ മലയാളത്തിന്റെ ബാഹുബലിയാണെന്ന് ചിത്രത്തിന്റെ ഡിസൈനർ സുജിത് സുധാകരൻ. വർഷങ്ങൾക്ക് മുമ്പ് തന്നെ എമ്പുരാനെ കുറിച്ച് ഒരു വിഷ്വാൽ പൃഥ്വിരാജിന് ഉണ്ടായിരുന്നെന്നും യൂട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിൽ സുജിത് പറഞ്ഞു.

സിനിമയുടെ കോസ്റ്റ്യൂമാണ് സിനിമയുടെ ഭാഷ. കൂടുതലായും കറുപ്പും വെള്ളയും നിറങ്ങളുള്ള വസ്ത്രങ്ങളാണ് ആർട്ടിസ്റ്റുകൾ ഉപയോ​ഗിച്ചത്. മോഹൻലാലിന് വേണ്ടി രണ്ട് ലക്ഷം രൂപയുടെ ​ഗ്ലാസുകൾ വരെ വാങ്ങിയിട്ടുണ്ട്. കാരണം ആ സിനിമയ്‌ക്ക് അത് ആവശ്യമാണ്. പലപ്പോഴും സിനിമകളിൽ വാച്ചുകളുടെയും ​ഗ്ലാസുകളുടെയും കോപ്പിയാണ് ഉപയോ​ഗിക്കുന്നത്. എന്നാൽ എമ്പുരാനിൽ ഒറിജിനൽ പ്രോഡക്ട് തന്നെയാണ് മോഹൻലാലിന് വേണ്ടി ഉപയോ​ഗിച്ചത്. 14 ലക്ഷം വരുന്ന ഏഴ്, എട്ട് ജാക്കറ്റുകൾ ചിത്രത്തിൽ ഉപയോ​ഗിക്കുന്നു.

രണ്ട് ലക്ഷത്തിലധികം രൂപയുടെ ജാക്കറ്റുകളും വാച്ചുകളുമാണ് ഉപയോ​ഗിക്കുന്നത്. ലൂസിഫറിൽ ലാൽ സാറിന് വേണ്ടി ഒരു വാച്ചിന്റെ കോപ്പി ഞാൻ വാങ്ങിയിരുന്നു. അപ്പോഴാണ് ലാൽ സാർ പറയുന്നത് ഇതിന്റെ ഒറിജിനൽ എന്റെ കൈയ്യിലുണ്ടെന്ന്. പിന്നെ അദ്ദേ​ഹം ആ ഒറിജിനലാണ് ഉപയോ​ഗിച്ചതെന്നും സുജിത് സുധാകരൻ പറഞ്ഞു.

Tags