ഒ.ടി.ടിയിലെത്തിയ മലയാള ചിത്രങ്ങൾ...

brain

കഴിഞ്ഞവാരം ഒ.ടി.ടിയിൽ നിരവധി ചിത്രങ്ങൾ എത്തിയിട്ടുണ്ട്. അതിൽ മൂന്ന് മലയാള സിനിമകളാണുള്ളത്. ആദ്യത്തേത് രജിഷ വിജയൻ പ്രധാന കഥാപാത്രത്തിൽ എത്തിയ മസ്തിഷ്ക മരണമാണ്. ജീത്തു ജോസഫിന്‍റെ നിർമാണത്തിൽ ഒരുങ്ങി ബിജു മേനോനും ജോജു ജോർജ്ജും പ്രധാന കഥാപാത്രത്തിൽ എത്തുന്ന വലതു വശത്തെ കള്ളൻ ആണ് രണ്ടാമത്തേത്. പരമ്പരകളായെത്തുന്ന കാസർഗോഡ് എംബസിയാണ് മൂന്നാമത്തേത്.

1. മസ്‌തിഷ്‌ക മരണം: സൈമണ്‍ മെമ്മറീസ്

രജിഷ വിജയൻ പ്രധാന കഥാപാത്രത്തിൽ എത്തുന്ന ഏറ്റവും പുതിയ ചിത്രം 'മസ്‌തിഷ്‌ക മരണം: സൈമണ്‍ മെമ്മറീസ്' ഒ.ടി.ടിയിലേക്ക്. തിയറ്റർ റിലീസിനെത്തി ഒരു മാസത്തിന് ശേഷമാണ് ഒ.ടി.ടി.യിലേക്കെത്തുന്നത്. മാർച്ച് 27 മുതൽ നെറ്റ്ഫ്ലിക്സിലൂടെ സ്ട്രീമിങ് ആരംഭിച്ചു. ഫെബ്രുവരി 27നാണ് ചിത്രം തിയറ്ററുകളിൽ എത്തിയത്.

രാജ്യത്തുടനീളമുള്ള നിരൂപകരിൽ നിന്ന് പോസിറ്റീവ് അവലോകനങ്ങൾ ചിത്രം നേടിയിട്ടുണ്ട്. എന്നാൽ പോസിറ്റീവ് ഫീഡ്‌ബാക്ക് ഇതുവരെ ബോക്‌സ് ഓഫിസിൽ പ്രതിഫലിച്ചിട്ടില്ലെന്നാണ് വിവരം. ഇൻഡസ്ട്രി ട്രാക്കർ സാക്നിൽക്കിന്റെ കണക്കനുസരിച്ച്, ഇന്ത്യയിലെ തിയറ്ററുകളിൽ നിന്ന് ഇതുവരെ ചിത്രം 2.21 കോടിയാണ് നേടിയത്.

2. വലതുവശത്തെ കള്ളൻ

ബിജു മേനോൻ, ജോജു ജോർജ്ജ് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ജീത്തു ജോസഫ് സംവിധാനം ചെയ്ത ഏറ്റവും പുതിയ ചിത്രം വലതുവശത്തെ കള്ളൻ ഒ.ടി.ടിയിൽ എത്തുന്നു. ക്രൈം ത്രില്ലർ ജോണറിൽ എത്തുന്ന ചിത്രം 2026 മാർച്ച് 27 മുതൽ മനോരമ മാക്സിൽ സ്ട്രീം ചെയ്യും.കാഴ്ചയിൽ തിരയടങ്ങിയ കടൽ പോലെ ശാന്തനാണ് സാമുവൽ ജോസഫ്. പക്ഷേ അയാളുടെ ഉള്ളിൽ അലയടിക്കുന്ന ഒട്ടേറെ സംഭവങ്ങളുണ്ട്. അനാഥാലയത്തിൽ വളർ‍ന്ന അയാളുടെ ഭൂതകാലം മുതൽ വർത്തമാന കാലത്തിൽ ഇപ്പോൾ അയാള്‍ ആയിരിക്കുന്ന സമയം വരെയുള്ള സംഭവങ്ങളോരോന്നും അയാളെന്ന മനുഷ്യനെ വാർത്തെടുക്കുന്നതിൽ നിർണായകമായിട്ടുണ്ട്. ജോജു ജോർജ്ജ് എന്ന അഭിനേതാവിൽ സാമുവൽ ജോസഫിന്‍റെ എല്ലാ അടരുകളും ഭദ്രമാണ്

3. കാസർകോട് എംബസി

ഏഴ് എപ്പിസോഡുകളുള്ള ഈ പരമ്പര കേരളത്തിലെ തീരദേശ മേഖലകളിൽ പ്രവർത്തിക്കുന്ന ഒരു അപകടകരമായ വ്യാജ പാസ്‌പോർട്ട് റാക്കറ്റിനെ കേന്ദ്രീകരിക്കുന്നു. കുറ്റകൃത്യങ്ങൾ, വഞ്ചന, അതേകുറിച്ചുള്ള അന്വേഷണങ്ങൾ എന്നിവ നിറഞ്ഞ ഒരു സംഘർഷഭരിതവും പിടിമുറുക്കും സൃഷ്ടിക്കുന്നതുമായ ആഖ്യാനത്തെ അനാവരണം ചെയ്യുന്നു. കാസർഗോഡ് എംബസി 2026 മാർച്ച് 20 മുതൽ സീ5ലൂടെ സ്ട്രീമിങ് ആരംഭിച്ചു.

Tags