മലയാള സിനിമയ്ക്ക് ഇനി ‘വ്യവസായ’ വിലാസം; തീരുമാനം ഈ മാസം തന്നെ?
കേരളത്തിലെ മലയാള സിനിമാ മേഖലയ്ക്ക് വ്യവസായ പദവി നൽകുന്നതിനുള്ള നടപടികൾ അവസാനഘട്ടത്തിലേക്ക് കടന്നിരിക്കുകയാണ്. ടൂറിസം-സാംസ്കാരിക മന്ത്രി പി.സി. വിഷ്ണുനാഥ് ഇക്കാര്യം വ്യക്തമാക്കി. നയരേഖയുടെ കരട് തയ്യാറായെന്നും വിവിധ വകുപ്പുകളുമായുള്ള ചർച്ചകൾ പുരോഗമിക്കുകയാണെന്നും റിപ്പോർട്ടുകൾ പറയുന്നു.
പ്രാദേശിക സ്ഥാപനങ്ങളുടെ നിയന്ത്രണങ്ങൾ, വൈദ്യുതി നിരക്കുകൾ, വ്യവസായ നയവുമായി ബന്ധപ്പെട്ട വിഷയങ്ങൾ തുടങ്ങിയവയും ചർച്ചകളിൽ ഉൾപ്പെട്ടിട്ടുണ്ട്. അന്തിമരൂപം നൽകിയ ശേഷം ഈ മാസം തന്നെ മന്ത്രിസഭയുടെ പരിഗണനയ്ക്ക് നിർദേശം എത്തിക്കാനാണ് നീക്കം.
വ്യവസായ പദവി ലഭിച്ചാൽ സിനിമാ നിർമ്മാണത്തിന് ബാങ്കുകളിൽ നിന്നും ധനകാര്യ സ്ഥാപനങ്ങളിൽ നിന്നും വായ്പ ലഭ്യമാകാനുള്ള സാധ്യത ഉൾപ്പെടെ നിരവധി മാറ്റങ്ങളാണ് മേഖലയ്ക്ക് പ്രതീക്ഷിക്കുന്നത്. എന്നാൽ പദവി പ്രഖ്യാപനം മാത്രം പോരെന്നും അത് സാമ്പത്തികവും ഭരണപരവുമായ ആശ്വാസമായി മാറണമെന്നും സിനിമാ മേഖലയിലെ പ്രതിനിധികൾ ആവശ്യപ്പെടുന്നു.
.jpg)


