കാളിദാസിന്റെയല്ല മാളവികയുടെ വിവാഹം ആദ്യം ; പാര്‍വതി
Nov 20, 2023, 07:56 IST

മലയാളിക്ക് പ്രിയപ്പെട്ട താര ദമ്പതികളാണ് ജയറാമും പാര്‍വതിയും. താരവിവാഹങ്ങള്‍ പൊതുവെ വലിയ ചര്‍ച്ചയാകാറുള്ളത് ബോളിവുഡില്‍ ആണ്. എന്നാല്‍ പാര്‍വതിയുടെയും ജയറാമിന്റെയും മകന്‍ കാളിദാസിന്റെ വിവാഹ നിശ്ചയം ആ നിലയില്‍ പ്രേക്ഷകര്‍ക്കിടയില്‍ ചര്‍ച്ചയാവുകയായിരുന്നു. ഈ വിവാഹം ഉടനുണ്ടോ എന്ന് പാര്‍വതിയോട് ചോദിച്ചപ്പോള്‍ താരം നല്‍കിയ മറുപടിയാണ് ഇപ്പോഴത്തെ ചര്‍ച്ച.
കാളിദാസിന്റെ വിവാഹം ഉടനെ ഉണ്ടാകില്ലെന്നും മകള്‍ മാളവികയുടേത് ഉടനെ കാണുമെന്നുമാണ് പാര്‍വതി പറഞ്ഞത്. നടി കാര്‍ത്തികയുടെ വിവാഹ ചടങ്ങില്‍ പങ്കെടുക്കാന്‍ എത്തിയപ്പോള്‍ മാധ്യമങ്ങളുടെ ചോദ്യത്തോട് പ്രതികരിക്കുകയായിരുന്നു പാര്‍വതി.