പൂളില്‍ നീന്തിതുടിച്ച് മാളവിക മോഹനന്‍

മത്സ്യകന്യകയെ പോലെയുണ്ടെന്നാണ് കമന്റ് ബോക്സില്‍ ആരാധകര്‍
ദുല്‍ഖറിനൊപ്പമുള്ള 'പട്ടം പോലെ' എന്ന ചിത്രത്തിലൂടെയാണ് മാളവിക സിനിമോലോകത്തെത്തുന്നത്. പിന്നീട് 'നിര്‍ണായകം', 'ദി ഗ്രേറ്റ് ഫാദര്‍', 'പേട്ട', 'മാസ്റ്റര്‍', 'മാരന്‍' തുടങ്ങിയ ചിത്രങ്ങളിലും മാളവിക അഭിനയിച്ചു. മാത്യൂ തോമസിനൊപ്പമുള്ള 'ക്രിസ്റ്റി'യാണ് താരത്തിന്റെ പുതിയ ചിത്രം.
സോഷ്യല്‍ മീഡിയയില്‍ സജീവമായ മാളവിക ഫൊട്ടൊഷൂട്ട് ചിത്രങ്ങളും മറ്റും പങ്കുവയ്ക്കാറുണ്ട്. ഗ്ലാമറസ് ചിത്രങ്ങളും താരം ഷെയര്‍ ചെയ്യാറുണ്ട്. അത്തരത്തിലൊന്നാണ് ഇപ്പോള്‍ ശ്രദ്ധ നേടുന്നത്.
സ്വിമിങ്ങ് സ്യൂട്ട് അണിഞ്ഞ് പൂളില്‍ നീന്തുകയാണ് മാളവിക. മത്സ്യകന്യകയെ പോലെയുണ്ടെന്നാണ് കമന്റ് ബോക്സില്‍ ആരാധകര്‍ പറയുന്നത്.
'ക്രിസ്റ്റി'യുടെ പ്രമോഷന്റെ ഭാഗമായി മാളവിക അനവധി ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയിലൂടെ പങ്കുവച്ചിരുന്നു. സാരി അണിഞ്ഞുള്ള ചിത്രങ്ങളാണ് അധികവും ഷെയര്‍ ചെയ്തത്.