നടൻ ദിലീപിന്റെ വീട്ടിൽ അതിക്രമിച്ച് കടക്കാൻ ശ്രമം; മലപ്പുറം സ്വദേശി പിടിയിൽ

dileep
dileep



 ദിലീപിന്റെ ആലുവയിലെ വസതിയിലേക്ക് അതിക്രമിച്ച് കടക്കാൻ ശ്രമിച്ചയാൾ പിടിയിൽ. മലപ്പുറം സ്വദേശി ബാബുരാജിനെയാണ് പൊലീസ് പിടികൂടിയത്. ഇന്നലെ രാത്രി 12 മണിയോടെയാണ് ആലുവ കൊട്ടാരക്കടവിലുള്ള വീട്ടിലേക്ക് അതിച്ചു കടക്കാൻ ശ്രമിച്ചത്. ഇയാൾ മദ്യലഹരിയിലായിരുന്നുവെന്ന് പൊലീസ് പറഞ്ഞു.

tRootC1469263">

രാത്രി വീടിന്റെ പ്രധാന ഗേറ്റ് തള്ളി തുറന്ന് അകത്തേക്ക് കയറാൻ ശ്രമിച്ച ഇയാളെ സെക്യൂരിറ്റി ജീവനക്കാർ തടഞ്ഞു നിർത്തുകയും ആലുവ പൊലീസിൽ വിവരം അറിയിക്കുകയായിരുന്നു. വീട്ടിൽ അതിക്രമിച്ച് കയറിയതിന് ഇയാൾക്കെതിരെ കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്. ഇയാളെ സ്റ്റേഷൻ ജാമ്യത്തിൽ വിടുമെന്നാണ് വിവരം.
 

Tags