‘ചെറുപ്പത്തിലേ വിവാഹം കഴിച്ച് മണ്ടത്തരത്തിലേക്ക് ചാടരുത്’; മലൈക അറോറ
ചെറുപ്പകാലത്തെ വിവാഹത്തെക്കുറിച്ച് സ്വന്തം അനുഭവം പങ്കുവെച്ച് ബോളിവുഡ് താരം മലൈക അറോറ. സ്ത്രീകൾ ജീവിതം ആസ്വദിച്ചും അറിഞ്ഞും വളരണമെന്നും അതിന് ശേഷം മാത്രമേ വിവാഹമെന്ന വലിയ തീരുമാനത്തിലേക്ക് കടക്കാവൂ എന്നും താരം പറഞ്ഞു. ഇന്ത്യ ടുഡേയ്ക്ക് നൽകിയ പ്രത്യേക അഭിമുഖത്തിലാണ് മലൈക തന്റെ കാഴ്ചപ്പാടുകൾ തുറന്നുപറഞ്ഞത്.
tRootC1469263">തന്റെ 25-ാം വയസ്സിലായിരുന്നു മലൈകയും അർബാസ് ഖാനും തമ്മിലുള്ള വിവാഹം. ആ സമയത്ത് കുടുംബജീവിതത്തിന്റെ ഉത്തരവാദിത്തങ്ങൾ ഏറ്റെടുക്കാൻ താൻ പക്വത പ്രാപിച്ചിരുന്നില്ലെന്ന് മലൈക സമ്മതിക്കുന്നു. “ചെറുപ്പത്തിൽ തന്നെ വിവാഹം കഴിക്കുക എന്ന തെറ്റ് ആവർത്തിക്കരുത്. ജീവിതം അനുഭവിച്ചറിയാൻ സ്ത്രീകൾ സമയം കണ്ടെത്തണം. ലോകത്തെ അറിയാനും സ്വന്തം വ്യക്തിത്വം തിരിച്ചറിയാനും ശ്രമിച്ച ശേഷം മാത്രം വിവാഹത്തെക്കുറിച്ച് ചിന്തിക്കുക,” മലൈക പറഞ്ഞു.
വിവാഹത്തിന് മുൻപ് സ്ത്രീകൾ സാമ്പത്തികമായും വൈകാരികമായും സ്വതന്ത്രരാകേണ്ടത് അനിവാര്യമാണെന്ന് മലൈക ഊന്നിപ്പറഞ്ഞു. സ്വന്തം കാലിൽ നിന്ന ശേഷം ഒരു ബന്ധത്തിലേക്ക് പ്രവേശിക്കുന്നത് സ്ത്രീകൾക്ക് കൂടുതൽ ആത്മവിശ്വാസം നൽകുമെന്നും അവർ കൂട്ടിച്ചേർത്തു. അതേസമയം, നേരത്തെ വിവാഹിതയായത് കൊണ്ട് നേരത്തെ അമ്മയാകാൻ കഴിഞ്ഞതിനെ ജീവിതത്തിലെ മനോഹരമായ ഒന്നായിട്ടാണ് താരം കാണുന്നത്.
.jpg)


