രാവണനെ ഹീറോ ആക്കി; അവതാര ലക്ഷ്യത്തെ തന്നെ ചോദ്യം ചെയ്യുന്നു; രാമായണയ്‌ക്കെതിരേ രൂക്ഷവിമർശനവുമായി നിതീഷ് ഭരദ്വാജ്

Making Ravana a hero; questioning the very purpose of incarnation; Nitish Bharadwaj sharply criticizes Ramayana

ബി.ആർ. ചോപ്രയുടെ 'മഹാഭാരതം' പരമ്പരയിലൂടെ കൃഷ്ണനായി ശ്രദ്ധേയനായ നടൻ നിതീഷ് ഭരദ്വാജ്, രൺബീർ കപൂറും സായ് പല്ലവിയും കേന്ദ്രകഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന 'രാമായണ'ത്തിനെതിരേ രൂക്ഷവിമർശനവുമായി രംഗത്തെത്തി. മുൻപ് ചിത്രത്തിന്റെ ട്രെയിലർ കണ്ടപ്പോൾ സിനിമ ഓസ്‌കാർ നേടുമെന്ന് പ്രശംസിച്ചിരുന്ന താൻ, ചിത്രം പൂർണ്ണമായി കണ്ടതോടെ ആ നിലപാട് പൂർണ്ണമായും പിൻവലിക്കുകയാണെന്ന് അദ്ദേഹം വ്യക്തമാക്കി. രാമായണം സനാതന ഭാരതത്തിന്റെ ആത്മീയ ബോധമണ്ഡലത്തിൽ വേരൂന്നിയിരിക്കുന്ന ഒന്നാണെന്നും അതിലെ കഥാപാത്രങ്ങളെയും അവരുടെ പ്രാധാന്യത്തെയും എളുപ്പത്തിൽ തിരുത്തിയെഴുതാനാകില്ലെന്നും നിതീഷ് അഭിപ്രായപ്പെട്ടു.

മഹാവിഷ്ണു രാമാവതാരമെടുത്തതിന്റെ ധാർമിക ലക്ഷ്യത്തെത്തന്നെ ചോദ്യം ചെയ്യുന്ന രീതിയിലാണ് ചിത്രത്തിൽ രാവണനെ ഉദാരമനസ്കനും സാമൂഹ്യനീതി പുലർത്തുന്നവനുമായി ചിത്രീകരിച്ചിരിക്കുന്നതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. വി.എഫ്.എക്‌സിന്റെ ദൃശ്യവിസ്മയങ്ങൾക്കൊന്നും രാമായണത്തിന്റെ ആത്മീയ സത്തയ്ക്ക് പകരമാകില്ലെന്ന് വ്യക്തമാക്കിയ നടൻ, ഇന്ത്യൻ സംസ്കാരത്തെയും ചരിത്രത്തെയും തെറ്റായി അവതരിപ്പിക്കുന്ന ഈ സിനിമ അന്താരാഷ്ട്ര തലത്തിൽ ഭാരതീയ സിനിമയെ പ്രതിനിധീകരിക്കാൻ അർഹമല്ലെന്നും കൂട്ടിച്ചേർത്തു

Tags