മഹേഷ് ബാബു-രാജമൗലി ചിത്രം 'വാരണാസി'യുടെ റിലീസ് തിയതി പുറത്ത്
ചിത്രം 2027 ഏപ്രില്‍ ഏഴിന് തിയേറ്ററില്‍ എത്തുമെന്നാണ് പുതിയ റിപ്പോര്‍ട്ട്.
ബ്രഹ്‌മാണ്ഡ സംവിധായകന്‍ എസ് എസ് രാജമൗലി ഒരുക്കുന്ന വാരണാസി ആണ് ഇപ്പോള്‍ സിനിമാപ്രേമികള്‍ക്കിടയിലെ ചര്‍ച്ചാവിഷയം. മഹേഷ് ബാബു നായകനാകുന്ന ചിത്രത്തില്‍ പൃഥ്വിരാജും പ്രധാന വേഷത്തിലെത്തുന്നുണ്ട്. കുംഭ എന്ന വില്ലന്‍ വേഷത്തിലാണ് പൃഥ്വിരാജ് രാജമൗലി ചിത്രത്തില്‍ എത്തുന്നത്. ഇപ്പോഴിതാ സിനിമയുടെ റിലീസ് ഡേറ്റ് ആണ് സോഷ്യല്‍ മീഡിയയിലെ ചര്‍ച്ചാവിഷയം.
tRootC1469263">ചിത്രം 2027 ഏപ്രില്‍ ഏഴിന് തിയേറ്ററില്‍ എത്തുമെന്നാണ് പുതിയ റിപ്പോര്‍ട്ട്. ആഗോള തലത്തില്‍ ഉള്‍പ്പെടെ വമ്പന്‍ റിലീസായിട്ടാണ് വാരണാസി എത്താന്‍ ഒരുങ്ങുന്നത്. വാരണാസിയുടെ ടൈറ്റില്‍ അനൗണ്‍സ്മെന്റ് വീഡിയോ ഏവരെയും അതിശയിപ്പിച്ചിരിക്കുകയാണ്. പല കാലഘട്ടങ്ങളിലും വിവിധ ഭൂഖണ്ഡങ്ങളിലുമായാണ് ചിത്രം കഥ പറയുക എന്നാണ് സൂചന. രാമായണം പോലുള്ള പുരാണങ്ങളും വീഡിയോയില്‍ വലിയ പ്രാധാന്യത്തോടെ കടന്നുവരുന്നുണ്ട്. രാജമൗലിയുടെയും മഹേഷ് ബാബുവിന്റെയും ആരാധകര്‍ ഏറെ നാളായി കാത്തിരിക്കുന്ന ചിത്രമാണിത്. ആര്‍ ആര്‍ ആര്‍ ന് ശേഷമുള്ള അടുത്ത രാജമൗലി ചിത്രമെന്ന രീതിയില്‍ ആഗോളതലത്തില്‍ തന്നെ സിനിമ ശ്രദ്ധിക്കപ്പെടുമെന്നാണ് പ്രതീക്ഷ.
.jpg)


